Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ഡച്ച് രാജാവിന്റെ സന്ദര്‍ശനം കൊച്ചിക്കാർക്ക് അനുഗ്രഹമായി... പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ക്ക് ശാപമോക്ഷം ...കോടതി വിധി ഉണ്ടായിട്ടും അനക്കമില്ലാതെ കിടന്ന റോഡുകൾ നന്നാക്കിയത് ദിവസങ്ങള്‍ക്കുള്ളില്‍; ഇങ്ങനെയെങ്കിൽ രാജാവ് ഇടയ്ക്കിടെ സന്ദര്‍ശനം നടത്തണമെന്ന് നാട്ടുകാര്‍..

19 OCTOBER 2019 05:34 PM IST
മലയാളി വാര്‍ത്ത

ഡച്ച് രാജാവിന്റെയും രാജ്ഞിയുടെയും കേരളാ സന്ദര്‍ശനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ കൊച്ചിയില്‍ തകര്‍ന്നു കിടന്ന നിരവധി റോഡുകള്‍ നന്നാക്കി . പത്തുമാസത്തോളമായി തകര്‍ന്ന് യാത്ര ദുഷ്‌കരമായി കിടന്നിരുന്ന നിരവധി റോഡുകളാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നന്നാക്കിയത്. ഇടക്കൊച്ചി, കൂവപ്പാടം, പാമ്പായിമൂല തുടങ്ങിയ മേഖലയിലെ റോഡ് പണി വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്.

പാമ്പായി മൂലയിലെ റോഡ് മാസങ്ങള്‍ക്ക് മുമ്പ് പൊളിച്ചിട്ടത് പൈപ്പിടാനായി ജല അതോറിറ്റിയാണ്. നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും റോഡ് നന്നാക്കാനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിച്ചിരുന്നില്ല .. ഈ സാഹചര്യത്തിലാണ് രാജാവിന്റെ സന്ദര്‍ശനം.
റോഡിന്റെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കിയെങ്കിലും രാജാവും സംഘവും ഇതുവഴി വന്നില്ല. എന്നാലും രാജാവ് കാരണം റോഡ് നന്നായ സന്തോഷത്തിലാണ് നാട്ടുകാര്‍. ഇങ്ങനെയാണെങ്കില്‍ വര്‍ഷത്തില്‍ രണ്ട് തവണ എങ്കിലും രാജാവിനെ പോലെയുള്ള വിഐപികള്‍ കേരളം സന്ദര്‍ശിക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

ഇനിയും ശാപമോക്ഷം കിട്ടാതെ കൊച്ചിയില്‍ നിരവധി റോഡുകളാണുള്ളത്. തങ്ങളുടെ നാട്ടിലും ഇത്തരത്തില്‍ വിഐപികള്‍ വന്നാല്‍ അവിടുത്തെ റോഡുകളും വേഗത്തില്‍ നന്നാക്കും എന്ന പ്രതീക്ഷയിലാണ് തകര്‍ന്ന റോഡുകള്‍ മൂലം ദുരിതം അനുഭവിക്കുന്ന ഒരു വിഭാഗം ജനങ്ങള്‍.എന്നാല്‍ ഇത്തരത്തില്‍ വിഐപികള്‍ വരുമ്പോള്‍ മാത്രം റോഡുകള്‍ നന്നാക്കാന്‍ ശുഷ്‌കാന്തി കാണിക്കുന്ന സര്‍ക്കാര്‍ നിലപാടിനെ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

വിഐപി സന്ദർശന വേളകളിൽ റോഡുകൾ നന്നാക്കാൻ കാണിക്കുന്ന ശുഷ്കാന്തി സാധാരണക്കാരുടെ ജീവനെ കരുതിയും വേണമെന്നു കോടതി ചൂണ്ടിക്കാട്ടി . റോഡ് അപകടങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു

കൊച്ചിയിലെ റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു 11 വർഷം മുൻപു നൽകിയ ഹർജി പരിഗണിക്കവെയാണു കോടതി ഇത്തരം പരാമർശങ്ങൾ നടത്തിയത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (3 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (3 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (3 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (4 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (4 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (4 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (5 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (5 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (6 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (6 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (6 hours ago)

Malayali Vartha Recommends