കാര്‍ മോഷണത്തിന് വ്യാജസന്യാസിനി ദിവ്യാജോഷിയുടെ ഭര്‍ത്താവ് ജോഷി മാത്യു അറസ്റ്റില്‍

ഭാര്യാ ഭര്‍ത്താക്കന്‍മാരായാല്‍ ഇങ്ങനെ വേണം. എന്തു തട്ടിപ്പിനായാലും അവര്‍ക്ക് ഒരേ മനസാണ്. ആഢംബര കാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വ്യാജസന്യാസിനി ദിവ്യാജോഷിയുടെ ഭര്‍ത്താവ് ജോഷി മാത്യു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലേറെ കാറുകള്‍ തട്ടിയെടുത്തു വിറ്റതായി പോലീസിനു വിവരം. സമൂഹത്തിലെ ഉന്നതരും സമ്പന്നകളുമായ സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിനിരയായവരില്‍ ഏറെയും. പ്രമുഖ നഗരങ്ങളിലെ ജിംനേഷ്യങ്ങളിലെത്തുന്ന സമ്പന്ന സ്ത്രീകളാണ് ജോഷിയുടെ തട്ടിപ്പില്‍ കുടുങ്ങിയവരില്‍ ഏറെയുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
സമ്പന്നകളായ സ്ത്രീകള്‍ ജിംനേഷ്യത്തിലെത്തിയിരുന്ന മുന്തിയ കാറുകള്‍ സൗഹൃദം സ്ഥാപിച്ച് അടുത്തുകൂടിയശേഷം \'ഓടിച്ചുനോക്കിയിട്ടു തരാം\' എന്ന് വിശ്വസിപ്പിച്ച് ഇയാള്‍ തട്ടിയെടുത്തു വിറ്റിരുന്നു.
എന്നാല്‍, മാനഹാനി ഭയന്ന് ഇവരില്‍ പലരും പരാതി നല്‍കാന്‍ തയാറാകാത്തതാണ് പോലീസിനെ കുഴക്കുന്നത്. മൂന്നുകോടി രൂപ വിലമതിക്കുന്ന ഒമ്പതു കാറുകളാണ് പോലീസ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്.
ആത്മഹത്യ ചെയ്ത വ്യാജ സന്യാസിനി \'വിഷ്ണുമായ\' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ദിവ്യാജോഷിയുടെ ഭര്‍ത്താവ് ജോഷി മാത്യുവിനെ ആഢംബര കാര്‍ തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നും എറണാകുളം, തൃശൂര്‍, മലപ്പുറം, ആലപ്പുഴ എന്നീ ജില്ലകളില്‍ വ്യാപക തട്ടിപ്പു നടത്തിയതായി പോലീസിനു വിവരം ലഭിച്ചു. ലാന്‍ഡ് റോവര്‍, ലാന്‍ഡ് ക്രൂസര്‍, ബെന്‍സ്, ബി.എം.ഡബ്ല്യു, വെര്‍ണ, ഇന്നോവ, സ്വിഫ്റ്റ്, റിറ്റ്‌സ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ആഢംബര കാറുകള്‍ വാടകയ്‌ക്കെടുത്തും കാര്‍ കമ്പനികളില്‍നിന്ന് അഡ്വാന്‍സ് കൊടുത്ത് എടുത്തും പണയമായി എടുത്തും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























