വൈദ്യുതി ലൈന്‍പൊട്ടിവീണ സംഭവം: അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടു

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുകളില്‍ റെയില്‍വേ വൈദ്യുതി ലൈന്‍പൊട്ടി വീണ സംഭവത്തില്‍ അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടു. ചൊവ്വാഴ്ച രാത്രി 7.15ന് കണ്ണപുരം റെയില്‍വേ സ്റ്റേഷന് സമീപം ചെന്നൈ-മംഗളൂരു എഗ്‌മോര്‍ എക്‌സ്പ്രസ് കടന്നുപോകുമ്പോഴാണ് ലൈന്‍പൊട്ടിവീണത്. ലൈന്‍ പൂര്‍ണമായും എന്‍ജിനില്‍ കുടുങ്ങി ബോഗികളില്‍ ചുറ്റുകയായിരുന്നു.
കമ്പിതട്ടി ട്രെയിനിലുണ്ടായിരുന്ന മൂന്നു യാത്രക്കാര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് സ്വദേശികളായ തമ്പാന്‍, രവീന്ദ്രന്‍, അഫ്‌റീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. അപകടത്തെ തുടര്‍ന്ന് മിക്ക ട്രെയിനുകളും അരമണിക്കൂറിലധികം വൈകിയാണ് യാത്ര തുടര്‍ന്നത്. ഒരു മണിക്കൂറിനുശേഷം എഗ്‌മോര്‍ എക്‌സ്പ്രസ് യാത്ര തുടര്‍ന്നു. പാലക്കാട് ഡിവിഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് കണ്ണപുരത്തെത്തി ലൈന്‍ പൊട്ടിവീണ സംഭവത്തെക്കുറിച്ച് അന്വേഷിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























