കുരങ്ങ് പനി ബാധിച്ച് ഒരാള്‍ മരിച്ചു: ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി

വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരാള്‍ മരിച്ചു. സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ചുള്ള ആദ്യ മരണമാണിത്. ഇതേത്തുടര്‍ന്നു വയനാടിനോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട് പുല്‍പ്പള്ളി ദേവര്‍ഗദ്ദ കാട്ടുനായ്ക്കര്‍ കോളനിയിലെ ഓമനയാണു മരിച്ചത്. വയനാട് വന്യജീവി സങ്കേതത്തില്‍ തൊഴിലുറപ്പു പദ്ധതിപ്രകാരമുള്ള ജോലിക്കു പോയവരാണിവര്‍. ഇവര്‍ക്കൊപ്പം പോയ മറ്റു ചിലരും രോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്നുണ്ട്.
പനി ബാധിച്ച് ദിവസങ്ങളായി കിടപ്പിലായിരുന്ന ഓമനയെ കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. രോഗം തലച്ചോറിനെ ബാധിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പക്ഷിപ്പനിയ്ക്കു പിന്നാലെയാണ് ഇപ്പോള്‍ കുരങ്ങ് പനിയും ബാധിച്ചിരിക്കുന്നത്. നിലമ്പൂര്‍, കരളായി, മാഞ്ചീരി തുടങ്ങിയ ആദിവാസി കോളനികളിലാണ് കുരങ്ങുപനി ആദ്യം കണ്ടെത്തിയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























