ബ്ലെസിയുടെ വീഡിയോ പുറത്ത്

കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ സഹസംവിധായിക ബ്ലെസി സില്‍വസ്റ്ററിന്റെ ലാപ്‌ടോപ്പില്‍നിന്നുള്ള വീഡിയോകള്‍ പുറത്ത്. മയക്കുമരുന്നിന് അടിമകളായ യുവതീ യുവാക്കളുടെ കേളികളുടെ രംഗങ്ങളാണ് പുറത്തായിരിക്കുന്നത്. മംഗളം പത്രമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
1.14 മിനിറ്റ് നേരം വരുന്ന വീഡിയോയില്‍ കാണുന്നവരെല്ലാം നന്നായി ലഹരി ഉപയോഗിച്ചിട്ടുണ്ട്. വിഭ്രാന്തിക്കടിപ്പെട്ടുകൊണ്ട് മദാലസകളായി നടത്തുന്ന പേക്കൂത്തുകളുടെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തു. കേസില്‍ പോലീസ് അന്വേഷണം വളരെ ഇഴഞ്ഞാണ് നീങ്ങുന്നത്.
മയക്കുമരുന്നിന്റെ ഗോവന്‍ കണ്ണികള്‍ തേടിപ്പോയ പോലീസ് വെറും കൈയോടെയാണു മടങ്ങിയെത്തിയത്. രാജ്യത്തിന്റെ ഭാവി തലമുറകളെ തകര്‍ക്കുന്ന മാരകമരുന്നായ കൊക്കെയ്ന്‍ കേരളത്തില്‍ പിടിച്ചെടുത്ത കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍നിന്നു വിട്ടുനില്‍ക്കുന്ന സ്ഥിതിയാണുള്ളത്. മയക്കുമരുന്നു മാഫിയക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകുന്ന അലംഭാവം പൊറുക്കാനാവത്തതാണ്. ഇത് കീഴുദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതുമാണ്.
മാരക മയക്കുമരുന്നായ കൊക്കെയ്ന്‍ ഉപയോഗിച്ചശേഷം രണ്ടു യുവാക്കള്‍ യുവതിക്കൊപ്പം നടത്തുന്ന വിഭ്രാന്തിക്കടിപ്പെട്ടുകൊണ്ടുള്ള പേക്കൂത്തുകളാണ് വീഡിയോയിലുള്ളത്. ഇത്തരം ഒട്ടേറെ വീഡിയോ ക്ലിപ്പിങ്ങുകളും ഫോട്ടോകളും ബ്ലെസിയുടെ ലാപ്‌ടോപ്പില്‍നിന്നു പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വീഡിയോകള്‍ ഇനിയും പുറത്തുവരാനുണ്ട്. എന്നാല്‍, ഈ ദൃശ്യങ്ങളിലുള്ള സംശയനിഴലിലുള്ളവര്‍ ആരെന്നു സ്ഥിരീകരിക്കുന്നതിനുള്ള അന്വേഷണങ്ങളൊന്നും പോലീസ് നടത്തിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























