Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നവവധുവിനെ മൂന്നാംനാള്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ പത്തുവര്‍ഷത്തിനുശേഷം ഭര്‍ത്താവ് പിടിയില്‍

11 FEBRUARY 2015 01:55 PM IST
മലയാളി വാര്‍ത്ത.

ദുബായിലേക്കു വിളിച്ചുവരുത്തിയ നവവധുവിനെ മൂന്നാംനാള്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ പത്തുവര്‍ഷത്തിനുശേഷം ഭര്‍ത്താവിനെ ക്രൈബ്രാഞ്ച്‌ അറസ്റ്റ് ചെയ്തു. എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ സ്വദേശിനി അലശക്കോട്ട് വീട്ടില്‍ ജോര്‍ജിന്റെ മകള്‍ സ്മിത (25) യുടെ തിരോധാനവുമായി ബന്ധപ്പെട്ടു ഭര്‍ത്താവായ തോപ്പുംപടി ചിറക്കല്‍ ഭാഗത്തു വലിയപറമ്പില്‍ സാബു എന്നു വിളിക്കുന്ന ആന്റണി (44) യാണ് അറസ്റ്റിലായത്.

ദുബായിലെത്തിയതിന്റെ മൂന്നാംനാള്‍ സ്മിത കാമുകനായ വൈറ്റിലക്കാരനായ ഒരു ഡോക്ടര്‍ക്കൊപ്പം ഒളിച്ചോടിയെന്നാണ് ആന്റണിയുടെ ഭാഷ്യം. സ്മിതയ്‌ക്കെതിരേ അവിഹിത ബന്ധം ആരോപിച്ചു കേരളത്തില്‍ ഇയാള്‍ വിവാഹ മോചനക്കേസ് നല്‍കുകയും ഏകപക്ഷീയമായി വിവാഹമോചനം നേടിയശേഷം മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. വിവാഹ സമ്മാനമായി സ്മിതയ്ക്കു ലഭിച്ച 38 പവന്‍ സ്വര്‍ണാഭരണങ്ങളും ഇയാള്‍ നിര്‍ബബന്ധിച്ചു ദുബായിലേക്കു വരുത്തിച്ചിരുന്നു.

 ഒളിച്ചോടിയപ്പോള്‍ എഴുതിയത് എന്നുപറഞ്ഞ് കാണിച്ച  എഴുത്ത് ആന്റണി തന്നെ എഴുതിയതാണെന്ന് പോലീസ് സ്ഥിതീകരിച്ചു. അതേ എഴുത്ത് തന്നെയാണ് ആന്റണിയെ കുടുക്കിയതും. കത്തിലെ കൈയക്ഷരം പരിശോധിച്ചതിന്റെ ഫലം അനുകൂലമാണെന്നും, കേസ് അവസാനിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പോലീസ് ഇയാളെ നാട്ടില്‍ എത്തിക്കുകയായിരുന്നു. പണിക്കുമറുപണി കിട്ടാതെ ഇരിക്കുമോ അതിനി കാലങ്ങള്‍ എത്ര കഴിഞ്ഞാലും.
പത്തുവര്‍ഷമായി സ്മിതയെക്കുറിച്ചു വിവരമൊന്നുമില്ലാത്തതിനാല്‍ അവര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണു െ്രെകംബ്രാഞ്ചിന്റെ നിഗമനം. എം.സി.എ. ബിരുദധാരിയായ സ്മിതയെ വിസിറ്റിങ് വിസയിലാണു ദുബായില്‍ എത്തിച്ചത്. കുറ്റകൃത്യം നടന്നതു ദുബായിലായതിനാല്‍ ഇക്കാര്യം തെളിയിക്കുന്നതിനായി ക്രൈബ്രാഞ്ച്‌ കാണാതായ സ്മിത എഴുതിവച്ചതെന്നു പറഞ്ഞ് ആന്റണി ബന്ധുക്കളെയും പോലീസിനെയും കാണിച്ച കത്ത് കൈയക്ഷര പരിശോധനയ്ക്കു വിധേയമാക്കിയതോടെയാണു കുറ്റകൃത്യത്തില്‍ ആന്റണിയുടെ പങ്കു െ്രെകംബ്രാഞ്ചിനു ബോധ്യമായത്. ഫോറന്‍സിക് ലാബിലെ പരിശോധനയില്‍ കത്ത് ആന്റണിയുടെ കൈയക്ഷരത്തിലുള്ളതാണെന്നും സ്മിതയുടേതല്ലെന്നും തെളിഞ്ഞു. അന്വേഷണം മുറുകുന്നതിനിടെ ദുബായില്‍നിന്ന് അമേരിക്കയിലേക്കു കടന്ന ആന്റണിയെ െ്രെകംബ്രാഞ്ച് തന്ത്രപൂര്‍വം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ുകയായിയരുന്നു.

എന്നാല്‍, സ്മിതയ്ക്ക് എന്തുപറ്റിയെന്നു വ്യക്തമാക്കാന്‍ ആന്റണി ഇതുവരെ തയാറായിട്ടില്ല. ഈ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം സ്മിതയെ ആന്റണി കൊലപ്പെടുത്തിയിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (6 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (6 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (7 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (7 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (7 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (10 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (11 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (11 hours ago)

Malayali Vartha Recommends