Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..

എൻ എസ് എസിന്റെ രാഷ്ട്രീയപാർട്ടിക്ക് വേണ്ടി കോൺഗ്രസിന്റെ ചരടുവലി; നായർ സർവീസ് സൊസൈറ്റിയുടെ രാഷ്ട്രീയ പാർട്ടിയായിരുന്ന നാഷണൽ ഡമോക്രാറ്റിക് പാർട്ടി പുനരുജ്ജീവിപ്പിക്കാൻ എൻ എസ് എസ് നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മർദ്ദം ചെലുത്തുന്നു

22 OCTOBER 2019 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

നായർ സർവീസ് സൊസൈറ്റിയുടെ രാഷ്ട്രീയ പാർട്ടിയായിരുന്ന നാഷണൽ ഡമോക്രാറ്റിക് പാർട്ടി പുനരുജ്ജീവിപ്പിക്കാൻ എൻ എസ് എസ് നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മർദ്ദം ചെലുത്തുന്നു. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നയം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹത്തിന് പൂർണമായ എതിർപ്പില്ലെന്നാണ് സൂചന. ഒന്നര കൊല്ലത്തിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിൽ എൻ ഡി പി രൂപീകരിച്ചാൽ സീറ്റ് നൽകി വിജയിപ്പിക്കാമെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പു നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ അതീവ രഹസ്യമായാണ് ഇതിനുള്ള കരുക്കൾ നീക്കുന്നത്.

രമേശ് ചെന്നിത്തലയാണ് നീക്കത്തിന് പിന്നിൽ. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് ഇക്കാര്യത്തിൽ എതിർപ്പില്ല. 1982 ലാണ് എൻ ഡി പി രൂപീകരിച്ചത്. അന്ന് കെ.കരുണാകരൻ പാർട്ടിക്ക് എല്ലാ പിന്തുണയും നൽകി. പാർട്ടി രൂപീകരണം ഏറ്റവുമധികം ഗുണം ചെയ്തത് കോൺഗ്രസിനാണ്. ആദ്യത്തെ തെരഞ്ഞടുപ്പിൽ നാല് മണ്ഡലങ്ങളിലാണ് അവർ മത്സരിച്ചത്. തേറമ്പിൽ രാമകൃഷ്ണനും കെ. ജി. ആർ. കർത്തയും അതിലൂടെ നിയമസഭാംഗങ്ങളായി . കിടങ്ങൂർ ഗോപാലകൃഷ്ണ പിള്ളയായിരുന്നു പാർട്ടി ചെയർമാൻ. കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്നു എൻ ഡി പി പ്രതിനിധികൾ. എൻ ഡി പിയെ തകർക്കേണ്ടത് പിന്നീട് കോൺഗ്രസിന്റെയും സി പി എമ്മിന്റെയും ആവശ്യമായിതീർന്നു. അങ്ങനെയാണ് എൻ ഡിപിയെ മറ്റ് രാഷ്ട്രീയ കക്ഷികൾ ഇല്ലാതാക്കിയത്. കിടങ്ങൂരിനെ ഗവർണറാക്കി നാടുകടത്തുകയും ചെയ്തു.

നായർ സർവീസ് സൊസൈറ്റിയുടെ തലപ്പത്തേക്ക് പി.കെ. നാരായണ പണിക്കർ വന്നതോടെ ചിത്രം മാറി. അദ്ദേഹത്തിന് രാഷ്ട്രീയ പാർട്ടിയിൽ താതപര്യമില്ലായിരുന്നു. അങ്ങനെ എൻ ഡി പി സ്വാഭാവികമായി ഇല്ലാതായി. കോൺഗ്രസ് അവരുടെ സീറ്റുകൾ കരസ്ഥമാക്കി. ജി. സുകുമാരൻ നായർ രംഗത്ത് നിറഞ്ഞപ്പോഴും പണിക്കരുടെ രാഷ്ട്രീയം തന്നെയാണ് പിന്തുടർന്നത്. എന്നാൽ രാഷ്ട്രീയത്തിൽ സുകുമാരൻ നായർ ഇടപെട്ടുകൊണ്ടേയിരുന്നു. ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾ അദ്ദേഹമാണ് നടത്തിയത്. ചെന്നിത്തല ഉമ്മൻ ചാണ്ടി സർക്കാരിന്റെ താക്കോൽ സ്ഥാനത്ത് എത്തിയതും സുകുമാരൻ നായരുടെ കൃപാകടാക്ഷത്തിലാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജി. സുകുമാരൻ നായർ സൃഷ്ടിച്ച വിവാദങ്ങൾക്ക് കൈയും കണക്കുമില്ല. ഏതായാലും ചെന്നിത്തല മുൻനിരയിൽ എത്തിയതോടെ സുകുമാരൻ നായർ വിവാദങ്ങൾ അവസാനിപ്പിച്ചു. ഇപ്പോൾ നടന്ന ഉപതെരഞ്ഞടുപ്പിൽ എൻ എസ് എസിനെ ഒപ്പം നിർത്തിയതും കോൺഗ്രസിന് ഗുണകരമാകുമെന്ന് കരുതുന്നു.

ഉപതെരഞ്ഞടുപ്പിൽ എടുത്ത നിലപാടിന് പിന്നാലെയാണ് എൻ ഡി പി സജീവമാക്കണമെന്ന ചിന്ത കോൺഗ്രസിൽ ഉരുത്തിരിഞ്ഞത്. അധികം വൈകാതെ ബി ഡി ജെ എസ് ഇടതു മുന്നണിയിലെത്തുമെന്ന പ്രചരണമാണ് ഇതിന് കാരണം. രാഷ്ട്രീയ പാർട്ടി ഉണ്ടെങ്കിൽ മാത്രമേ ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയുകയുള്ളു എന്ന ചിന്ത നായർ സമുദായത്തിലെ ഗണ്യമായ ഒരു വിഭാഗത്തിനുണ്ട്. കോൺഗ്രസിനാകട്ടെ എല്ലാ മണ്ഡലങ്ങളിലും അതിന്റെ ഗുണം ലഭിക്കുകയും ചെയ്യും. എന്നാൽ രാഷ്ട്രീയ പാർട്ടി ഉണ്ടായിരുന്ന കാലത്തും നായർ സർവീസ് സൊസൈറ്റിക്ക് പ്രത്യേക ഗുണങ്ങളെന്നും ഉണ്ടായിട്ടില്ല. വി എസ് ശിവകുമാർ ആരോഗ്യമന്ത്രിയായത് സുകുമാരൻ നായരുടെ പിന്തുണയോടെയാണ്.

സമദൂര സിദ്ധാന്തം പണിക്കർ പിന്തുടർന്നത് എല്ലാ മുന്നണികളിൽ നിന്നും എൻ എസ് എസിന് ഗുണം ലഭിക്കാനാണ്. എന്നാൽ അതിനും വേണ്ടത്ര ഫലമുണ്ടായില്ല. അതാണ് പിന്നീട് ശരിദൂരത്തിലേക്ക് സുകുമാരൻ നായർ തിരിയാനുള്ള കാരണം. ശരിദൂരം ഗുണം ചെയ്തോ എന്ന് കാണാൻ വ്യാഴാഴ്ച വരെ കാക്കണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ  (2 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും  (12 minutes ago)

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (7 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (7 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (7 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (8 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (8 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (8 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (8 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (9 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (9 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (10 hours ago)

Malayali Vartha Recommends