ദേശീയ ഗെയിംസ് ഓഡിറ്റിംഗ് 45 ദിവസംകൊണ്ട് പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

ദേശീയ ഗെയിംസ് ഓഡിറ്റിംഗ് 45 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഗെയിംസുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും പരിശോധിക്കും. ഗെയിംസ് സമാപന ചടങ്ങിന്റെ ചെലവു കുറയ്ക്കില്ല. 2011-ല്‍ അംഗീകരിച്ച ബജറ്റ് ഉപയോഗിച്ചാണ് ഗെയിംസ് നടത്തുന്നതെന്നും ഇതില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി സെക്രട്ടറിയും നിയമനം സംബന്ധിച്ച ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്നും ശക്തമായി തിരിച്ചുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























