സമുദായ സംഘടനകള്‍ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് വി.എസ്

സമുദായ സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.എസ്. അച്യുതാനന്ദന്‍. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി തുടങ്ങിയ സമുദായ സംഘടനകള്‍ക്കെതിരെയാണ് വി.എസ് രൂക്ഷവിമര്‍ശനമുന്നയിച്ചത്. ജാതി രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയാണെന്നും സമുദായ സംഘടനകളുടെ പണി രാഷ്ട്രീയമല്ലെന്നും അച്യുതാനന്ദന്‍ പറഞ്ഞു.
എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും രാഷ്ട്രീയമുണ്ടാക്കി പൊളിഞ്ഞു. എന്‍.എസ്.എസിന്റെ അടവുനയം ഇതോടെ പൊളിയുമെന്നും അച്യുതാനന്ദന്‍ പറഞ്ഞു. എല്‍.ഡി.എഫിന്റെ വഴിത്താരയില്‍ ജാതി രാഷ്ട്രീയം ഉണ്ടാകരുതെന്നും വി.എസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















