ജമ്മു കശ്മീരിലെ ഉധംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു...

ജമ്മു കശ്മീരിലെ ഉധംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. സോഹൻ മേഖലയിൽ രാത്രി വൈകിയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. വൻ ആയുധ ശേഖരവും കണ്ടെടുത്തതായാണ് സൂചനകളുള്ളത്.
ഉൾവനത്തിൽ നടത്തിയ തിരച്ചിലിനിടെ സംശയാസ്പദമായ ചലനങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സുരക്ഷാ സേന വെടിയുതിർത്തത്. ഒരു ഭീകരനെ സൈന്യം ജീവനോടെ പിടികൂടിയതായും സൂചനകളുണ്ട്. എന്നാൽ ഇത് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ തുടരുന്നു. കരസേനയുമായി സഹകരിച്ച് ജമ്മു കശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ആണ് ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചത്.
ഈ മാസം 5ന് മധ്യ കശ്മീരിലെ ബുദ്ഗാം ജില്ലയിൽ പാകിസ്ഥാനിൽ നിന്നുള്ള ലഷ്കർ-ഇ-തയിബ കമാൻഡറെ വെടിവെച്ചു കൊന്നതിന് പിന്നാലെയാണ് ഉധംപൂരിൽ ഏറ്റുമുട്ടൽ നടക്കുന്നത്.
" f
https://www.facebook.com/Malayalivartha



























