തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി...

സുരക്ഷാ ഭീഷണിയെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി. ലണ്ടനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദി ഷാർഡിലായിരുന്നു പരിപാടി നിശ്ചയിച്ചിട്ടുണ്ടായിരുന്നത്.
വിജയ്‌യെ കാണാൻ നിരവധിപേരാണ് ഇവിടെ എത്തിച്ചേർന്നത്. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി പരിപാടി ഉപേക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ സംഘാംഗങ്ങൾ മൈക്കിലൂടെ അനൗൺസ് ചെയ്യുകയായിരുന്നു.
ആരാധകർ മണിക്കൂറുകളോളം കാത്തിരുന്ന ശേഷമാണ് പരിപാടി റദ്ദാക്കിയെന്ന അറിയിപ്പു ലഭിച്ചത്. ഇതോടെ ഇവർ നിരാശരായി മടങ്ങി. മെട്രോപൊളിറ്റൻ പൊലീസിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
തമിഴ്നാടിനായി വിദേശ നിക്ഷേപം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് വിജയ് ലണ്ടനിലെത്തിയത്. സന്ദർശനത്തിനിടെ 12,300 കോടി രൂപയുടെ കരാറുകൾ സംഘം ഒപ്പിട്ടെന്നാണ് സൂചനകളുള്ളത്. സന്ദർശനം പൂർത്തിയാക്കി ഇന്ന് വിജയ് ഇന്ത്യയിലേക്ക് മടങ്ങുന്നതാണ്.
"
https://www.facebook.com/Malayalivartha



























