കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...

ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ നിർണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കാമെന്ന് അവകാശപ്പെട്ട് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ടിവി ആസ്ഥാനത്തും അതിന്റെ പ്രൊമോട്ടർമാരായ ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരുടെ വസതികളിലും പുലർച്ചെ മുതൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ വ്യാപക റെയ്ഡ് നടക്കുകയാണ്. ചാനൽ വാർത്താ മുറിയിൽ പോലീസും ജീവനക്കാരും തമ്മിൽ വാക്കേറ്റവും നാടകീയ രംഗങ്ങളും അരങ്ങേറിയ ഈ സംഭവത്തിൽ, മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























