കയറടോ ജീപ്പിൽ 2.30-ന് റിപ്പോർട്ടർ ചാനലിൽ നിന്ന് ആന്റോയെ തൂക്കി..അറസ്റ്റ് 10 വർഷം ഇനി ജയിലിൽ..!

ലയണല്‍ മെസ്സിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് അന്വേഷണത്തിനിടയില്‍, റിപ്പോര്‍ട്ടര്‍ ടിവി എം.ഡി ആന്റോ അഗസ്റ്റിനെ അബ്കാരി കേസില്‍ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത് നാടകീയ നീക്കങ്ങളില്‍. വയനാട്ടിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനുവദനീയമായ അളവില്‍ കവിഞ്ഞ് 63 ലിറ്ററിലധികം വിദേശമദ്യവും വൈനും പിടികൂടിയതിനെത്തുടര്‍ന്നാണ് ഈ കടുത്ത നടപടി. വയനാട്ടില്‍ നിന്നും രാത്രി മുഴുവന്‍ വണ്ടി ഓടിച്ചെത്തിയ എക്സൈസ് സംഘം കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി ഓഫീസിലെത്തിയാണ് ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിലെടുത്തത്. അപ്പോഴേക്കും കൊച്ചി ഓഫീസില്‍ പൊലീസിന്റെ മാരത്തണ്‍ പരിശോധനകള്‍ പൂര്‍ത്തിയായിരുന്നു.
അറസ്റ്റ് ചെയ്യാന്‍ എത്തിയ എക്സൈസ് സംഘം സീസ്ഡ് മഹസര്‍ വായിച്ചു കേള്‍പ്പിച്ചതോടെ ഓഫീസില്‍ നാടകീയ നീക്കങ്ങള്‍ അരങ്ങേറി. തന്നെ ഉടന്‍ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ എഫ്.ഐ.ആര്‍ വേണമെന്ന് ആന്റോ അഗസ്റ്റിന്‍ കടുംപിടുത്തം പിടിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഡിജിറ്റല്‍ എഫ്.ഐ.ആര്‍ കാണിച്ചെങ്കിലും, അത് പോരാ ഔദ്യോഗികമായി ഹാര്‍ഡ് കോപ്പി തന്നെ വേണമെന്ന് റിപ്പോര്‍ട്ടര്‍ ടിവി മുതലാളി വാശിപിടിച്ചത് ഉദ്യോഗസ്ഥരെ വലച്ചു. ഈ തര്‍ക്കങ്ങള്‍ക്കിടെ റിപ്പോര്‍ട്ടര്‍ ടിവി ജീവനക്കാര്‍ കൂട്ടത്തോടെ എത്തി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടയാനും അറസ്റ്റ് പ്രതിരോധിക്കാനും ശ്രമിച്ചത് കനത്ത സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
മുട്ടില്‍ മരംമുറി കേസില്‍ ആന്റോ അഗസ്റ്റിന്‍ മുമ്പ് അറസ്റ്റിലായപ്പോള്‍ സഹോദരങ്ങള്‍ അദ്ദേഹത്തിന് കൂട്ടിനുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ അബ്കാരി കേസില്‍ നിയമനടടികള്‍ നേരിട്ടപ്പോള്‍ ആന്റോ പൂര്‍ണ്ണമായും ഒറ്റപ്പെടുന്ന കാഴ്ചയാണ് കൊച്ചി ഓഫീസില്‍ കണ്ടത്. അസാധാരണമായ പ്രതിസന്ധികളെയും ജീവനക്കാരുടെ പ്രതിഷേധങ്ങളെയും അതിജീവിച്ചാണ് എക്സൈസ് സംഘം ആന്റോ അഗസ്റ്റിനെതിരെയുള്ള നടപടികള്‍ മുന്നോട്ട് കൊണ്ടുപോയത്. തുടര്‍ന്ന് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എഫ്.ഐ.ആറിന്റെ ഹാര്‍ഡ് കോപ്പി കൈമാറിയ ശേഷം ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി.
വൈദ്യപരിശോധനയ്ക്കും തുടര്‍ നടപടികള്‍ക്കുമായി കസ്റ്റഡിയിലെടുത്ത ആന്റോ അഗസ്റ്റിനെതിരെ അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ മുതലാളി മദ്യകേസില്‍ അറസ്റ്റിലായതും റെയ്ഡിനിടെ നടന്ന നാടകങ്ങളും വലിയ വാര്‍ത്താപ്രാധാന്യമാണ് നേടിയിരിക്കുന്നത്. പുലര്‍ച്ചെ രണ്ടരയോടെയാണ് എക്‌സൈസ് സംഘം റിപ്പോര്‍ട്ടര്‍ ടിവി ഓഫീസിലേക്ക് എക്‌സൈസ് എത്തിയത്. അറസ്റ്റൊഴിവക്കാനാണ് റിപ്പോര്‍ട്ടര്‍ ടിവി ഓഫീസിലേക്ക് ആന്റോ എത്തിയത്. ന്യൂസ് റൂമില്‍ ആരും എത്തി അറസ്റ്റു ചെയ്യില്ലെന്നായിരുന്നു വിശ്വാസം. അതാണ് പാളിയത്.
https://www.facebook.com/Malayalivartha



























