Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

ധൈര്യമുണ്ടോ സാറേ അറസ്റ്റ് ചെയ്യാൻ?" SIT-യെ ചോദ്യം ചെയ്ത റിപ്പോർട്ടർ ആന്റോയെ തൂക്കി ജീപ്പിലിട്ടു.. തൊലിയുരിഞ്ഞ് അരുൺകുമാർ!

17 SEPTEMBER 2026 08:22 AM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ഒരാള്‍ക്ക് നിയമപരമായി വീട്ടില്‍ കൈവശം സൂക്ഷിക്കാന്‍ കഴിയുന്ന മദ്യത്തിന്റെ അളവ് വെറും മൂന്നര ലിറ്ററാണ്. എന്നാല്‍, ലയണല്‍ മെസ്സിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന റിപ്പോര്‍ട്ടര്‍ ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍നിന്ന് എക്സൈസ് പിടിച്ചെടുത്തത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്.

വിദേശ നിര്‍മ്മിത മദ്യം 43 ലിറ്റര്‍, വിദേശ വൈന്‍ 4.824 ലിറ്റര്‍, കേരള വൈന്‍ 5.500 ലിറ്റര്‍, മിലിട്ടറി ലിക്കര്‍ 860 മില്ലിഗ്രാം, കൂടാതെ വീട്ടില്‍ നിര്‍മ്മിച്ച വൈന്‍ എന്ന് തോന്നുന്ന 12.750 ലിറ്റര്‍ പദാര്‍ത്ഥം എന്നിവ ഉള്‍പ്പെടെ ആകെ 63 ലിറ്ററിലധികം അനധികൃത മദ്യശേഖരമാണ് എക്സൈസ് സംഘം പിടികൂടിയത്. കേരള മാധ്യമ ചരിത്രത്തില്‍ ഇത്തരമൊരു അബ്കാരി കേസില്‍ അകത്താകുന്ന ആദ്യത്തെ മാധ്യമ മുതലാളിയായി ആന്റോ അഗസ്റ്റിന്‍ മാറുകയാണ്.

 

 


മെസ്സിയുടെ പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്ഐടി നടത്തിയ പോലീസ് പരിശോധനയ്ക്കിടയിലാണ് ഈ വന്‍ മദ്യശേഖരം കണ്ടെത്തിയത്. തുടര്‍ന്ന് എസ്ഐടി വിവരമറിയിച്ചതിനെത്തുടര്‍ന്ന് കല്‍പ്പറ്റ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ കര്‍ശന നിര്‍ദ്ദേശപ്രകാരം എക്സൈസ് സംഘം സംഭവസ്ഥലത്ത് എത്തുകയായിരുന്നു. വയനാട്ടില്‍ നിന്നുള്ള എക്സൈസ് സംഘം രാത്രി മുഴുവന്‍ വാഹനം ഓടിച്ചാണ് കൊച്ചിയില്‍ എത്തിയത്. അറസ്റ്റ് ഒഴിവാക്കാനായി ആന്റോ കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍ അഭയം പ്രാപിക്കുകയായിരുന്നു. ന്യൂസ്റൂമിനുള്ളില്‍ കയറി ആരും തന്നെ അറസ്റ്റ് ചെയ്യില്ലെന്ന അബദ്ധധാരണയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

എക്സൈസ് എ.സി ബൈജുവിന്റെയും പെരുമ്പാവൂര്‍ സി.ഐ മനോജ് കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം കൃത്യമായ നീക്കത്തിലൂടെ ആ കണക്കുകൂട്ടലുകളെല്ലാം തകിടം മറിച്ചു. ഓഫീസിനുള്ളില്‍ വെച്ച് എക്സൈസ് സംഘം സീസ്ഡ് മഹസര്‍ വായിച്ചു കേള്‍പ്പിച്ചെങ്കിലും കാര്യങ്ങള്‍ ആന്റോ വിചാരിച്ചതുപോലെ മുന്നോട്ട് പോയില്ല. തന്റെ അറസ്റ്റ് തടയാനായി ഉടന്‍ തന്നെ എഫ്.ഐ.ആര്‍ വേണമെന്ന് ആന്റോ അഗസ്റ്റിന്‍ കടുംപിടുത്തം പിടിച്ചു. ഉദ്യോഗസ്ഥര്‍ ഡിജിറ്റല്‍ എഫ്.ഐ.ആര്‍ കാണിച്ചെങ്കിലും, ഹാര്‍ഡ് കോപ്പി തന്നെ വേണമെന്ന് വാശിപിടിച്ച് റിപ്പോര്‍ട്ടര്‍ ടിവി മുതലാളി രംഗം കൂടുതല്‍ വഷളാക്കി.

ഈ നാടകീയ നീക്കങ്ങള്‍ക്കിടയില്‍, ആന്റോയെ രക്ഷിക്കാനായി റിപ്പോര്‍ട്ടര്‍ ടിവി ജീവനക്കാര്‍ കൂട്ടത്തോടെ എത്തി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. അസാധാരണമായ പ്രതിസന്ധികളാണ് എക്സൈസ് സംഘത്തിന് കൊച്ചി ഓഫീസില്‍ നേരിടേണ്ടിവന്നത്. തുടര്‍ന്ന് എഫ്.ഐ.ആറിന്റെ ഹാര്‍ഡ് കോപ്പി കൈമാറിയതോടെ സമനില വീണ്ടെടുത്ത ഉദ്യോഗസ്ഥര്‍ കടുത്ത പ്രതിഷേധങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് ആന്റോ അഗസ്റ്റിനെ ഒടുവില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 63 ലിറ്റര്‍ വിദേശമദ്യം വീട്ടില്‍ എന്തിന് സൂക്ഷിച്ചു എന്ന ചോദ്യത്തിന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ യാതൊരു മറുപടിയും നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ഏതോ ഒരു എക്സൈസ് കേസിലാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ആന്റോ അഗസ്റ്റിന്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്. തുടര്‍ന്ന് കനത്ത സുരക്ഷയില്‍ അദ്ദേഹത്തെ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കി. വയനാട്ടിലേക്ക് കൊണ്ടു പോയി. അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകളായ 55എ, 55ഐ, 58 എന്നീ വകുപ്പുകളാണ് ആന്റോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അനധികൃത മദ്യക്കടത്തിനും കൈവശം വെക്കലിനും പത്തുവര്‍ഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണിത്.

ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിനായി ആന്റോ അഗസ്റ്റിനെയും കൊണ്ട് എക്സൈസ് സംഘം വയനാട്ടിലേക്ക് തിരിച്ചു. മാധ്യമ സ്ഥാപനത്തിന്റെ തലവന്‍ അനധികൃത മദ്യകേസില്‍ അറസ്റ്റിലായ സംഭവം കേരളത്തില്‍ ആദ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

20 മണിക്കൂർ റെയ്ഡ് , REPORTER-ന്റെ ലോക്കർ പൊളിച്ച് SIT..കെട്ടുകണക്കിന് ഡോളർ .! ഞെട്ടി അരുൺകുമാർ  (12 minutes ago)

തെക്ക് രാവിലെ മഴ തുടങ്ങി ഉച്ചതിരിഞ്ഞും മഴയോട് മഴ മണിക്കൂറിനിൽ ALERT മാറി മാറിയും...! 3 ദിവസം മഴ  (18 minutes ago)

വടകരയിൽ സ്വകാര്യ ബസുകൾ നടത്തുന്ന പണിമുടക്ക് നാലാം ദിവസത്തിലേക്ക്... ജില്ല കലക്ടറുമായി ഇന്ന് യൂണിയൻ പ്രതിനിധികൾ ചർച്ച നടത്തും  (22 minutes ago)

ധൈര്യമുണ്ടോ സാറേ അറസ്റ്റ് ചെയ്യാൻ?" SIT-യെ ചോദ്യം ചെയ്ത റിപ്പോർട്ടർ ആന്റോയെ തൂക്കി ജീപ്പിലിട്ടു.. തൊലിയുരിഞ്ഞ് അരുൺകുമാർ!  (59 minutes ago)

ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (1 hour ago)

ജമ്മു കശ്മീരിലെ ഉധംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു...  (1 hour ago)

 കേരളത്തെ 'പോര്‍ട്ട് സിറ്റി'യായി വികസിപ്പിക്കും  (1 hour ago)

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ തൊഴിലാളിയെ അറബിക്കടലിൽ കാണാതായി... തെരച്ചിൽ ഊർജ്ജിതമാക്കി  (1 hour ago)

കയറടോ ജീപ്പിൽ 2.30-ന് റിപ്പോർട്ടർ ചാനലിൽ നിന്ന് ആന്റോയെ തൂക്കി..അറസ്റ്റ് 10 വർഷം ഇനി ജയിലിൽ..!  (1 hour ago)

സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കേരളത്തിൽ മെഡിക്കൽ ഉപകരണ വ്യവസായത്തിന് അസാമാന്യമായ വളർച്ചാസാധ്യതയുണ്ടെന്നും ഈ മേഖലയിൽ പുതിയ വ്യവസായ പാർക്കുകൾ ഉൾപ്പെടെ ആരംഭിക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി  (2 hours ago)

ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് 2024ലെ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് കന്നഡനടൻ അനന്ത് നാഗിന് സമ്മാനിക്കും  (2 hours ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം  (2 hours ago)

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും  (2 hours ago)

Malayali Vartha Recommends