രാധ കൊലക്കേസ്, കോടതി വിധി ഇന്ന്

നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസ് ജീവനക്കാരി കോവിലകത്തുമുറി ചിറയ്ക്കല്‍ രാധ (49) കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരെന്ന് കണ്ട പ്രതികള്‍ക്കെതിരെ ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് ശിക്ഷ വിധിക്കും.
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസ് സെക്രട്ടറിയായിരുന്ന ബി.കെ. ബിജു (38), സുഹൃത്ത് ചുള്ളിയോട് ഉണ്ണികുളം കുന്നശേരി ഷംസുദ്ദീന്‍ (29) എന്നിവരെയാണ് കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയത്. കൊലപാതകം, മാനഭംഗം, മൃതദേഹത്തില്‍നിന്നുള്ള ആഭരണ കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്.
2014 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. രാവിലെ കോണ്‍ഗ്രസ് ഓഫിസില്‍ ജോലിക്കെത്തിയ രാധയെ ബിജുവും ഷംസുദ്ദീനും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍കെട്ടി ഗുഡ്‌സ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി കുളത്തില്‍ താഴ്ത്തിയെന്നതായിരുന്നു കേസ്.
ശിക്ഷയെക്കുറിച്ച് ജഡ്ജി പി.എസ്. ശശികുമാര്‍ ഇന്ന് പ്രതികളുടെ പ്രതികരണം തേടും. പ്രതികള്‍ക്ക് പറയാനുള്ളത് കോടതി മുന്‍പാകെ പറയാം. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും പ്രതിഭാഗത്തുനിന്നും ശിക്ഷയെക്കുറിച്ചുള്ള വാദം കേള്‍ക്കും. തുടര്‍ന്നാണ് കേസില്‍ ഓരോ പ്രതികള്‍ക്കുമുള്ള ശിക്ഷ പറയുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























