കോടതി ഉത്തരവിട്ടിട്ടും കേസ് എന്തുകൊണ്ട് സി.ബി.ഐയ്ക്ക് കൈമാറുന്നില്ല... പെരിയ ഇരട്ടക്കൊലക്കേസില്‍ ഡി.ജി.പിക്കും ക്രൈംബ്രാഞ്ചിനും ഹൈക്കോടതിയുടെ വിമര്‍ശനം

കോടതി ഉത്തരവിട്ടിട്ടും കേസ് എന്തുകൊണ്ട് സി.ബി.ഐയ്ക്ക് കൈമാറുന്നില്ല... പെരിയ ഇരട്ടക്കൊലക്കേസില്‍ ഡി.ജി.പിക്കും ക്രൈംബ്രാഞ്ചിനും ഹൈക്കോടതിയുടെ വിമര്‍ശനം. കേസ് ഡയറി സി.ബി.ഐയ്ക്ക് കൈമാറാത്ത ഡി.ജി.പിയുടെ നടപടി കൃത്യവിലോപമാണ്. വൈകുന്ന ഓരോ നിമിഷവും തെളിവുകള്‍ ഇല്ലാതാവുമെന്നും കോടതി പറഞ്ഞു. ഹര്‍ജിയില്‍ ആവശ്യമെങ്കില്‍ ഡിജിപിയെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ഹൈക്കോടതി വിധി ലഭിച്ചതിന് പിന്നാലെ ഒക്ടോബര്‍ മൂന്നിന് തന്നെ കേസ് ഡയറി കൈമാറാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ഡിജിപിക്ക് കത്ത് നല്‍കിയിരുന്നുവെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
സെപ്തംബറിലാണ് പെരിയ ഇരട്ടക്കൊല കേസ് ഹൈക്കോടതി സി.ബി.ഐ ക്ക് വിട്ടത്. കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു കോടതി നടപടി. കേസില്‍ സി.പി.ഐ.എം ഉള്‍പ്പെട്ടതിനാല്‍ വിട്ടു വീഴ്ച വരുത്തിയെന്ന് പറഞ്ഞ കോടതി നിലവിലെ അനേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം വിചാരണ നടത്തിയാല്‍ ആരും ശിക്ഷിക്കപ്പെടില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha






















