ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലര്‍ ബൈക്കുമായി കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

ദേശീയപാതയില്‍ കോട്ടയ്ക്കല്‍ ചിനക്കലിനും സ്വാഗതമാടിനുമിടയിലുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ഫിക്ക് ദാരുണാന്ത്യം . കോട്ടപ്പടി നായാടിപ്പാറ കൊളക്കാടന്‍ മുഹമ്മദിന്റെ മകന്‍ ഹര്‍ഷാദ് മുഹമ്മദ് (20) ആണ് മരിച്ചത്. സുഹൃത്ത് കൊളപ്പുറം തയ്യില്‍ സിയാദിനും പരിക്കേറ്റു.ഇരുവരും സഞ്ചരിച്ച ബൈക്കും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. അല്‍ഹിന്ദിലെ അയാട്ട കോഴ്‌സ് വിദ്യാര്‍ത്ഥിയാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹര്‍ഷാദ് ചികിത്സക്കിടെ വൈകുന്നേരം ആറു മണിയോടെ മരിച്ചു.
പരിക്കേറ്റ സിയാദും ചികിത്സയിലാണ്. ഡിവൈഎഫ്ഐ കോട്ടപ്പടി യൂണിറ്റ് ഭാരവാഹിയാണ് ഹര്‍ഷാദ്.
frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha






















