വിവാഹ സദ്യ കഴിഞ്ഞു മണ്ഡപത്തില്‍ നിന്ന് ഒളിച്ചോടിയ നവ വധുവിനെയും കാമുകനെയും കൂട്ടാളികളെയും പോലീസ് പൊക്കി!! കോഴിക്കോടിനെ ഞെട്ടിച്ച ഒളിച്ചോട്ടം പുറത്ത് വന്നത് സി.സി.ടി.വി. ക്യാമറയിലൂടെ...

ഞായറാഴ്ച കോഴിക്കോട് നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു കേസിനു ആസ്പദമായ സംഭവം. യുവതിയും പരാതിക്കാരനായ യുവാവും തമ്മിലുള്ള വിവാഹനിശ്ചയം ഏപ്രിലില്‍ നടന്നതാണ്. വിവാഹനിശ്ചയസമയത്തു നല്‍കിയ രണ്ടുപവന്റെ വളയും വിവാഹത്തിന് കെട്ടിയ മൂന്നരപ്പവന്റെ താലിമാലയും ഉള്‍പ്പെടെ എടുത്തായിരുന്നു യുവതിയുടെ ഒളിച്ചോട്ടം.വരന്റെവീട്ടിലേക്കു പോകാനായി വസ്ത്രംമാറാന്‍പോയ വധു സുഹൃത്തായ യുവതിയെ ഒപ്പംകൂട്ടി. ഏറെനേരം കഴിഞ്ഞിട്ടും കാണാഞ്ഞപ്പോള്‍ ഇരുവീട്ടുകാരും അന്വേഷണം തുടങ്ങി. സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോഴാണ് വധു കാറില്‍ കയറുന്നതു കണ്ടെത്തിയത്. അതേസമയം നവ വധുവിനെയും കാമുകനെയും കൂട്ടാളികളെയും കോടതി റിമാന്‍ഡ് ചെയ്തു.വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി എന്നീ വകുപ്പുകള്‍ ചുമത്തി കസബ പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് കോടതിയുടെ നടപടി. വധു, കാമുകന്‍, കാമുകന്റെ ജ്യേഷ്ഠന്‍, ജ്യേഷ്ഠന്റെ ഭാര്യ, കാര്‍ഡ്രൈവര്‍ എന്നിവര്‍ക്കെതിരേയാണ് നവവരന്റെ പരാതി പ്രകാരം കേസെടുത്തത്. ഇതില്‍ ജ്യേഷ്ഠന്റെ ഭാര്യയെ ആരോഗ്യകാരണങ്ങളാല്‍ റിമാന്‍ഡ് ചെയ്തില്ല.
https://www.facebook.com/Malayalivartha






















