ഇടതുകോട്ടയില്‍ വിള്ളല്‍ വീഴ്ത്തി ഷാനിമോള്‍ ഉസ്മാന് അട്ടിമറി വിജയം... അരൂരിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ എല്‍ഡിഎഫിന് അടിപതറി ... ഇടതിന്റെ ഉരുക്കുകോട്ടയെന്ന് അറിയപ്പെട്ടിരുന്ന അരൂരില്‍ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തി ഷാനിമോള്‍, അരൂരിലെ ഇടതുകോട്ട തകര്‍ന്നു....

ഷാനിമോള്‍ ഉസ്മാന് അട്ടിമറി വിജയം...അരൂരിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഷാനിമോള്‍ ഉസ്മാന് അട്ടമറി വിജയം... അരൂരിലെ ഇടതുകോട്ട തകര്‍ന്നു.. ഇടതുകോട്ടയില്‍ വിള്ളല്‍ വീഴ്ത്തി ഷാനിമോള്‍ ഉസ്മാന്‍ എല്‍.ഡി.എഫിന്റെ ആരൂര്‍ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു. അത്യന്തം ആവേശകരമായ വോട്ടെണ്ണലില്‍ വന്‍ അട്ടിമറിയിലൂടെയാണ് ഷാനിമോള്‍ ഉസ്മാന്‍ വിജയം സ്വന്തമാക്കിയത്. അവസാന നിമിഷം ലീഡ് കുറഞ്ഞെങ്കിലും വിജയം ഷാനിമോളോടൊപ്പമായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി.പുളിക്കലിനെ ഭൂരിപക്ഷത്തിനാണ് ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെടുത്തിയത്. നിയമസഭയിലേക്ക് ഷാനിമോള്‍ മൂന്നാം തവണയാണ് മത്സരിക്കുന്നതെങ്കിലും ആദ്യമായാണ് വിജയിക്കുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോഴൊന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ചിത്രത്തില്‍ ഇടം നേടാനായില്ല. അരൂരില്‍ തുടക്കം മുതല്‍ മന്ദഗതിയിലായ വോട്ടെണ്ണല്‍ ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്‌ബോള്‍ നേരിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു.
തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോഴും ആദ്യ അരമണിക്കൂറിലും 518 വോട്ടുകള്‍ നേടി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു. സി. പുളിക്കലായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഒരുമണിക്കൂര്‍ പിന്നിടുംമുമ്ബ് 303 വോട്ടുകളുടെ ലീഡ് നേടി മുന്നിലെത്തിയ ഷാനിമോള്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതനുസരിച്ച് നേരിയ തോതിലെങ്കിലും ലീഡ് മെച്ചപ്പെടുത്തി മുന്നേറുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്.
"
https://www.facebook.com/Malayalivartha






















