കല്ല്യാണ വീട്ടിലേയ്ക്കുള്ള സാധനങ്ങളുമായി മോഷണം പോയ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടു

കല്ല്യാണ വീട്ടിലേയ്ക്കുള്ള സാധനങ്ങളുമായി പോകവേ തിരുവനന്തപുരത്തു നിന്നും മോഷണം പോയ ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ചു.
ദേശീയപാതയില്‍ കല്ലുവാതുക്കല്‍ കുരിശുംമൂടിന് സമീപമാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത് എറണാകുളത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന കാറാണ്.
ഓട്ടോറിക്ഷ ഓടിച്ചിരുന്ന തിരുവനന്തപുരം നെയ്യാറ്റികര സ്വദേശി സെന്തിലിന് പരിക്കേറ്റു. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേയ്ക്കും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റി.
കല്ല്യാണവീട്ടിലേയ്ക്കുള്ള സാധനങ്ങളുമായി പോകുന്നതിനിടെ ഓട്ടോറിക്ഷ റോഡരുകില്‍ ഒതുക്കി ചായകുടിക്കാന്‍ കയറിയപ്പോഴാണ് വാഹനം മോഷണം പോയത്. ഓട്ടോറിക്ഷ മോഷണം പോയതില്‍ ഫോര്‍ട്ട് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അപകടം നടന്നത്.
https://www.facebook.com/Malayalivartha






















