ദേശീയ ഗെയിംസ്: ആരോപണങ്ങള്‍ പരിശോധിക്കണമെന്ന് സുധീരന്‍

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരിശോധിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. ഗെയിംസിനുശേഷം ഇതുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ സ്ഥിതി ജനങ്ങളെ അറിയിക്കണം. ഏത് ഏജന്‍സിയാണ് അന്വേഷിക്കേണ്ടതെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും സുധീരന്‍ പറഞ്ഞു. ഗെയിംസ് നടത്തിപ്പുമായി നിരവധി ആക്ഷേപങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് സുധീരന്റെ ആദ്യ പ്രതികരണമാണിത്.
നിരവധി അഴിമതി കഥകളാണ് ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ മുന്നോട്ട് വരുന്നത്. ഗെയിംസുമായി ബന്ധപ്പെട്ട് വരുന്ന ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യമാണോ എന്നറിയാന്‍ പരിശോധന നടത്തണമെന്ന് ഇതിന് മുമ്പും നിരവധി പേര് അഭിപ്രായപ്പെട്ട് മുന്നോട്ട് വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























