ചന്ദ്രബോസിന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു

തൃശൂരില്‍ വ്യവസായി നിഷാം കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. സര്‍ക്കാരിന്റെ സഹായമായി ആദ്യഘട്ടം 25,000 രൂപ ചന്ദ്രബോസിന്റെ വീട്ടിലെത്തിച്ചു നല്‍കി. മുഖ്യമന്ത്രി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് അടിയന്തരനടപടി.
ഇതുവരെ ഒരു സ്വകാര്യകമ്പനിയാണ് ചന്ദ്രബോസിന്റെ ചികില്‍സാ ചെലവ് വഹിച്ചിരുന്നത്. ചന്ദ്രബോസിന്റെ ചികില്‍സ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ തുക സര്‍ക്കാര്‍ നല്‍കുമെന്ന് ജില്ലാ ഭരണകൂടം ആശുപത്രി അധികാരികളെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ചന്ദ്രബോസിനു വിദഗ്ധ ചികില്‍സ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു കര്‍ശന നിര്‍ദേശം നല്‍കി. അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ചന്ദ്രബോസ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ചികിത്സക്കായുള്ള നടപടി സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























