നിലബൂര്‍ രാധാ കൊല്ലക്കേസ്, പ്രതികള്‍ക്ക് ജീവപര്യന്തം

നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി കോവിലകത്തു മുറി ചിറക്കല്‍ രാധ കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികള്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീന്‍ എന്നിവര്‍ക്കാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജി പി.എസ്.ശശികുമാറാ ശിക്ഷ വിധിച്ചത്.
2014 ഫെബ്രുവരി അഞ്ചിന് രാവിലെ ഒമ്പതര മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോണ്‍ഗ്രസ് ഓഫീസ് തൂത്തുവൃത്തിയാക്കാനെത്തിയ രാധയെ പ്രതികള്‍ ശ്വസം മുട്ടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയ ശേഷണ്‍ മൃതദേഹം ചാക്കില്‍ പൊതിഞ്ഞു കെട്ടി അമരമ്പലം ചുള്ളിയോട് ഉണ്ണിക്കുളം പൂളക്കല്‍ കുമാരന്റെ ഉടമസ്ഥതയിലുള്ള കുളത്തില്‍ ഉപേക്ഷിച്ചുവെന്നുമാണ് കേസ്.
രാധയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെ ഫെബ്രുവരി ഒന്‍പതിനു വൈകുന്നേരമാണു മൃതദേഹം കുളത്തില്‍ പൊങ്ങിയ നിലയില്‍ കണ്െടത്തിയത്. 10നു രാവിലെ കുളം വറ്റിച്ചു മൃതദേഹം പുറത്തെടുത്തു ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. അന്നു വൈകുന്നേരം തന്നെ പ്രതികള്‍ പോലീസ് പിടിയിലായി. തുടര്‍ന്ന് എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണു കേസന്വേഷണം പൂര്‍ത്തിയാക്കിയത്. 245 സാക്ഷികളില്‍ 108 പേരെ ജസ്റ്റീസ് പി.എസ്. ശശികുമാര്‍ മുമ്പാകെ വിസ്തരിച്ചു. ഇതില്‍ ഒന്നാം പ്രതിയുടെ ഭാര്യാസഹോദരി ഷീബ, രണ്ടാം പ്രതിയുടെ ഭാര്യ, ഭാര്യാപിതാവ് സിദ്ദീഖലി അടക്കം നാലുപേര്‍ കൂറുമാറിയിരുന്നു. രണ്ടായിരത്തിലധികം പേജ് അടങ്ങിയതാണു സാക്ഷിമൊഴി. ജനനേന്ദ്രിയത്തിലേറ്റ മുറിവാണു മരണകാരണമെന്നാണു പോസ്‌റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ മാനഭംഗം എന്ന വകുപ്പ് നിര്‍വചനത്തില്‍ ഭേദഗതി വരുത്തിയ ശേഷം ഉണ്ടായിട്ടുള്ള സംസ്ഥാനത്തെ ആദ്യ കേസാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























