Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

ശോഭനയുടെ \'റിവേഴ്‌സ് ഓഫ് ഇന്ത്യ എന്ന നൃത്തപരിപാടിയിലൂടെ ദേശീയ ഗെയിംസിന് നാളെ സമാപനം

13 FEBRUARY 2015 10:10 AM IST
മലയാളി വാര്‍ത്ത.

ദേശീയ ഗെയിംസ് സമാപനച്ചടങ്ങുകള്‍ നാളെ വൈകിട്ട് കാര്യവട്ടം രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കും. ചടങ്ങിലെ കലാപരിപാടികള്‍ ഉള്‍പ്പെടെയുള്ളവയുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. വൈകിട്ട് ആറിനു തുടങ്ങുന്ന പരിപാടി രാത്രി ഒന്‍പതിന് അവസാനിക്കും. നടി ശോഭനയുടെ \'റിവേഴ്‌സ് ഓഫ് ഇന്ത്യ എന്ന നൃത്തശില്‍പമാണു സമാപനച്ചടങ്ങിലെ മുഖ്യ ആകര്‍ഷണം. ചടങ്ങില്‍ പങ്കെടുക്കാന്‍ പാസ് സമ്പ്രദായമുണ്ടാകില്ല. സംവിധായകന്‍ ടി.കെ. രാജീവ്കുമാറാണു സമാപനച്ചടങ്ങുകളുടെ സംവിധാനം നിര്‍വഹിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിലെ താളപ്പിഴകളെക്കുറിച്ചു വലിയ പരാതികളുണ്ടായതിനാല്‍ കര്‍ശന മുന്നൊരുക്കത്തോടെയാണു സമാപനച്ചടങ്ങുകള്‍ നടക്കുന്നത്. ഗവര്‍ണര്‍ പി. സദാശിവമാണു മുഖ്യാതിഥി.
ഇന്ത്യയിലെ നദികളെക്കുറിച്ചുള്ള ശോഭനയുടെ നൃത്തശില്‍പം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ പല നദികളില്‍ നിന്നുള്ള വെള്ളം നര്‍ത്തകര്‍ ഒഴുക്കുന്നതു വലിയ പ്രവാഹമായി മാറുന്നതാണു നൃത്തശില്‍പത്തിന്റെ ആശയം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പരമ്പരാഗത നൃത്തരൂപങ്ങളുടെ അവതരണവും ഉണ്ടാകും. വെടിക്കെട്ടും ലൈറ്റ് ഷോയും ഉണ്ടാകും. മാര്‍ച്ച്പാസ്റ്റിനും മെഡല്‍ വിതരണത്തിനും ശേഷം അടുത്ത ഗെയിംസ് വേദിയായ ഗോവയില്‍ നിന്നുള്ള സംഘം കലാപരിപാടികള്‍ അവതരിപ്പിക്കും.
ഉദ്ഘാടനച്ചടങ്ങില്‍ അതിഥികളില്‍ പലര്‍ക്കും ഇരിപ്പിടം കിട്ടിയില്ലെന്നു പരാതി ഉണ്ടായിരുന്നു. അതിനാല്‍ ഓരോ വിഭാഗത്തിനുമായി പ്രത്യേകം മേഖലകള്‍ തിരിച്ചിട്ടുണ്ട്. കാല്‍ ലക്ഷം കസേരകള്‍ ജനങ്ങള്‍ക്കായി മാറ്റിവച്ചിട്ടുമുണ്ട്. മുകളിലും താഴെയുമായി കാല്‍ലക്ഷം സീറ്റുകളാണു ജനങ്ങള്‍ക്കായി ഒഴിച്ചിട്ടിരിക്കുന്നത്. പാസ് ഇല്ലാത്തതിനാല്‍ ആദ്യം വരുന്നവര്‍ക്കു സീറ്റ് കിട്ടും.
മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍ എന്നിവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മുഖ്യവേദിയോടു ചേര്‍ന്നാണ് ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പ്രത്യേക വിഭാഗമുണ്ട്. കായികതാരങ്ങള്‍ക്കും ഗെയിംസ് അധികൃതര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സൈനികര്‍ക്കും കേരള യൂണിവേഴ്‌സിറ്റി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊക്കെ പ്രത്യേക സെക്ടറുകളുണ്ട്. ഇതില്‍ പ്രവേശനത്തിനു തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (4 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (4 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (5 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (7 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (7 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (7 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (8 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (8 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (9 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (9 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (9 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (9 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (10 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (10 hours ago)

Malayali Vartha Recommends