Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ശ്വാസം മുട്ടി രാജ്യ തലസ്ഥാനം; ഡല്‍ഹിയിലെ വായു മലിനീകരണം തടയുന്നതില്‍ കർശന നടപടി

06 NOVEMBER 2019 03:34 PM IST
മലയാളി വാര്‍ത്ത

രാജ്യതലസ്ഥാനത്ത് വായു മലിനീകരണം ക്രമാതീതമായി കൂടിയ സംഭവത്തില്‍ യു.പി, ഹരിയാന, പഞ്ചാബ്, ഡല്‍ഹി ചീഫ് സെക്രട്ടറിമാരെ സുപ്രീം കോടതി ഇന്ന് വിളിച്ചുവരുത്തും. വയലുകള്‍ കത്തിക്കുന്നത് തടയുന്നതടക്കം മലിനീകരണം കുറക്കാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാറുകള്‍ കോടതിയെ അറിയിക്കും.

കഴിഞ്ഞ ദിവസങ്ങളിലായി ഡല്‍ഹിയില്‍ കടുത്ത അന്തരീക്ഷ മലിനീകരണമാണ് രേഖപ്പെടുത്തിയിരുന്നത്. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ച കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു, ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാറുകള്‍ക്കാണെന്നും ചീഫ് സെക്രട്ടറിമാരും പഞ്ചായത്ത് അധ്യക്ഷന്മാരും നടപടി നേരിടുകയാണ് വേണ്ടതെന്നുമടക്കമുള്ള പരാമര്‍ശങ്ങളാണ് കോടതി നടത്തിയത്. ഹരജി പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബ‌ഞ്ച് മലിനീകരണം തടയാന്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ കോടതിയെ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായി കാര്യങ്ങള്‍ ധരിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

യു.പി, ഹരിയാന, പഞ്ചാബ്, ഡല്‍ഹി ചീഫ് സെക്രട്ടറിമാര്‍ ഇന്ന് ഹാജരാകും. കര്‍ഷകര്‍ വയലുകള്‍ കത്തിക്കുന്നത് തടയാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് സര്‍ക്കാറുകള്‍ കോടതിയെ അറിയിക്കും. തങ്ങളുടെ ഉപജീവനത്തിന് വേണ്ടി മറ്റുളളവരെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് അധികാരമില്ലെന്ന് വിമർശിച്ച കോടതി കത്തിക്കല്‍ തുടര്‍ന്നാല്‍ യാതൊരു ദയയും കര്‍ഷകര്‍ക്ക് ഉണ്ടാവില്ലെന്നും താക്കീത് ചെയ്തിരുന്നു. അതിനിടെ ഇന്നലെയോടെ ഡല്‍ഹിയിലെ വായു നിലവാരം ഭേദപ്പെട്ടിരുന്നു.

അതേസമയം വായു മലിനീകരണം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പലയിടത്തും വായു മലിനീകരണ തോത് 500 പോയിന്റിന് മുകളിലായി തുടരുകയാണ്. ജനങ്ങള്‍ ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കുന്നുണ്ട്. നഗരത്തില്‍ പലയിടങ്ങളിലും ആരോഗ്യ വകുപ്പ് നല്‍കിയ ജാഗ്രതാ നിര്‍ദ്ദേശം അവഗണിക്കപ്പെടുകയാണ്. മുഖാവരണം പോലുമില്ലാതെയാണ് പല കരാര്‍ തൊഴിലാളികളടക്കം ജോലി ചെയ്യുന്നത്. ഡൽഹിയിലെ അന്തരീക്ഷമലിനീകരണം ആരോഗ്യമുള്ളവരെയും രോഗികളാക്കുന്നതയാണ് കണ്ടെത്തൽ. ആസ്ത്‌മയുൾപ്പെടെയുള്ള അലർജിരോഗങ്ങൾ ബാധിച്ച് എയിംസുൾപ്പെടെയുള്ള ആശുപത്രികളിലെത്തുന്ന ആരോഗ്യമുള്ളവരുടെ എണ്ണം കൂടി.ദീപാവലിക്കുശേഷം ഇത്തരം രോഗങ്ങൾക്കു ചികിത്സതേടി എത്തുന്നവരുടെ എണ്ണം 15 ശതമാനത്തോളം കൂടിയെന്ന് എയിംസിലെ പൾമണറി മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ. കരൺ മദൻ പറഞ്ഞു. നല്ല ആരോഗ്യമുള്ളവരും വിട്ടുമാറാത്ത ചുമയും ശ്വാസകോശപ്രശ്നങ്ങളുമായി എത്തുന്നത് ആശങ്കാജനകമാണ്. അനാരോഗ്യത്തിനൊപ്പം അകാലമരണത്തിലും ഇടയാക്കുന്ന രീതിയിലാണിപ്പോൾ മലിനീകരണത്തോത്. മലിനീകരണം ശരീരകോശങ്ങളെയടക്കം ബാധിക്കുന്നുണ്ട് -അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡല്‍ഹിയില്‍ പലയിടത്തും വായു മലിനീകരണ തോത് 500 പോയിന്റിന് മുകളിലായി തുടരുകയാണ്. ജനങ്ങള്‍ ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കുന്നുണ്ട്. നഗരത്തില്‍ പലയിടങ്ങളിലും ആരോഗ്യ വകുപ്പ് നല്‍കിയ ജാഗ്രതാ നിര്‍ദ്ദേശം അവഗണിക്കപ്പെടുകയാണ്. മുഖാവരണം പോലുമില്ലാതെയാണ് പല കരാര്‍ തൊഴിലാളികളടക്കം ജോലി ചെയ്യുന്നത്.അതേസമയം, ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ നടപ്പാക്കിയ വാഹന നിയന്ത്രണം തുടരുകയാണ്. ഒറ്റ ഇരട്ട നമ്ബര്‍ വാഹന നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് ഒറ്റ അക്ക നമ്ബര്‍ വാഹനങ്ങള്‍ മാത്രമേ നിരത്തിലിറക്കാനാകൂ. നിയന്ത്രണം ലംഘിച്ച 223 വാഹനങ്ങള്‍ക്ക് ഇന്നലെ പിഴ ഈടാക്കി. 4000 രൂപയാണ് പിഴ.

ഡല്‍ഹിയിലെ വായു മലിനീകരണം തടയുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ അതിരൂക്ഷമായി സുപ്രീംകോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു. മലിനവായു ശ്വസിച്ച്‌ ജനങ്ങള്‍ മരിക്കുമ്ബോള്‍ സര്‍ക്കാരുകള്‍ ഒരു നടപടിയും എടുക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ഡല്‍ഹിയില്‍ മാലിന്യങ്ങള്‍ കത്തിച്ചാല്‍ 5000 രൂപയും കെട്ടിടനിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ ഒരു ലക്ഷം രൂപയും പിഴ ചുമത്താനും കോടതി ഉത്തരവിട്ടു. നാളെ പഞ്ചാബ്, ഹരിയാന, യുപി, ഡല്‍ഹി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം ഡല്‍ഹിയില്‍ നടപ്പാക്കിയ വാഹന നിയന്ത്രണ കാര്യക്ഷമല്ലെന്ന് കോടതി വിമര്‍ശിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (6 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (6 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (6 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (6 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (6 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (6 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (6 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (6 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (7 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (7 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (7 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (7 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (7 hours ago)

Malayali Vartha Recommends