Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ആ തൃക്കണ്ണ് തുറന്നത്; ഒമ്പതേകാല്‍ അടി ഉയരം, അമ്പതിനടുത്ത് പ്രായം, കണ്ടാല്‍ ആരും മനസ്സ് നിറഞ്ഞ് നോക്കിനിന്നുപോകുമാറുള്ള കൊഴുത്തുരുണ്ട സുന്ദരരൂപം; അറിയണം ശിവന്റെ ഈ കാര്യങ്ങള്‍

06 NOVEMBER 2019 05:12 PM IST
മലയാളി വാര്‍ത്ത

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ അല്പശി ഉത്സവത്തിന്റെ ആറാട്ടിനു ശേഷം തളയ്ക്കാന്‍ കൊണ്ടുവരുന്നതിനിടെ വിരണ്ടോടിയ തിരുനക്കര ശിവന്‍ എന്ന ആന വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത് പാപ്പാനെ ഞെരിച്ച് കൊലപ്പെടുത്തിയതോടെയാണ്. ഇതോടെ ആരാണ് തിരുന്നക്കര ശിവന്‍ എന്നറിയാനായി ആന പ്രേമികളുടെ തിരച്ചില്‍. ഒമ്പതേകാല്‍ അടി ഉയരം, അമ്പതിനടുത്ത് പ്രായം, കണ്ടാല്‍ ആരും മനസ്സ് നിറഞ്ഞ് നോക്കിനിന്നുപോകുമാറുള്ള കൊഴുത്തുരുണ്ട സുന്ദരരൂപം. അതെ, ഉയരമാണ് തങ്ങളുടെ വജ്രായുധമെന്ന് ശിവനും പറയില്ല, അവന്റെ ആരാധകരും ബലംപിടിക്കില്ല. കഴുത്ത് ഒടിയും വരെ തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന തലയെടുപ്പും, കൊന്നത്തെങ്ങുപോലുള്ള ഉയരമാണ് ആനയുടെ കേമത്തരമെന്ന് പറയുന്നവര്‍ തിരുനക്കര ശിവനെ കണ്ടാല്‍ അത് മറക്കും,

പ്രശ്നക്കാരന്‍ എന്നു പറയാനാവില്ലെങ്കിലും ക്ഷിപ്രകോപത്തിന്റെതായ ഒരു തൃക്കണ്ണ് എല്ലായ്പ്പോഴും ഒളിപ്പിച്ച് വെച്ചുകൊണ്ടാണ് ഈ ശിവന്റെയും നടപ്പുതന്നെ. തീറ്റ കൊടുക്കാനായാലും ശരി ഒന്നാംപാപ്പാന്‍ ഒഴികെയുള്ളവര്‍ കൂടുതല്‍ അങ്ങോട്ട് തട്ടാനും മുട്ടാനും വരുന്നത് ഇദ്ദേഹത്തിന് പിടിക്കില്ല. എന്നാല്‍, മദപ്പാടിലും മറ്റും കെട്ടാറുള്ള തിരുവാര്‍പ്പ് ക്ഷേത്രപരിസരത്ത് ഇവന് കുറച്ച് പിള്ളേര് സെറ്റുമായി കാര്യമായ ചങ്ങാത്തമുണ്ട്. ഓല തീര്‍ന്നാലും ദാഹിച്ചാലുമൊക്കെ പാപ്പാന്‍മാര്‍ അടുത്തില്ലെങ്കില്‍ അവന്‍ അവരെ വിളിച്ചാണ് കാര്യം പറയാറ്. മദപ്പാടില്‍ പോലും ഈ സുഹൃത്തുക്കള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യും. അഴകിന്റെ ശ്രീകോവിലാണ് തിരുനക്കര ശിവന്‍ എന്നു വിശേഷിപ്പിക്കാമെങ്കില്‍ ആ ശ്രീകോവിലിന്റെ തങ്കത്താഴികക്കുടമായ ഒരവയവം ഏതെന്ന് ചോദിച്ചാല്‍ അത് ആരെയും കൊതിപ്പിക്കുന്ന ആ ചെവികള്‍ തന്നെയാണ്. കേരളത്തില്‍ തന്നെ ഏറ്റവും വലിയ ചെവികളുള്ള ആനകളെ എടുത്താല്‍ തീര്‍ച്ചയായും ഒന്നാംറാങ്ക്, അല്ലെങ്കില്‍ രണ്ടാംറാങ്ക് ഈ ശിവകുമാരന് ഉറപ്പ്. നിലത്തിഴയുന്ന നല്ല വണ്ണമുള്ള തുമ്പിക്കൈ, എടുത്തകന്ന കൊമ്പുകള്‍ എന്നിവയും ശിവന്റെ ശുഭലക്ഷണങ്ങള്‍ തന്നെ. വാലിലെ രോമങ്ങള്‍ നരച്ചതായതിനാല്‍ ആളൊരു 'പൂവാലനു'മാണ്. മടക്കുകളുള്ള വാലും നഖങ്ങളുടെ കറുപ്പ് നിറവും ശരീരസൗന്ദര്യമത്സരത്തില്‍ മാര്‍ക്ക് നഷ്ടപ്പെടുത്താന്‍ പോന്ന സംഗതികളുമാകുന്നു.

1990-ഒക്ടോബര്‍ പതിനേഴാം തീയതിയാണ് തിരുനക്കരയില്‍ ശിവനെ നടയ്ക്കിരുത്തുന്നത്. കോടനാട് ആനക്കൂട്ടില്‍ നിന്നായിരുന്നു വരവ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള തിരുനക്കരയിലേക്കും ഏറ്റുമാനൂരേക്കും കോടനാട് കൂട്ടില്‍ നിന്നും രണ്ട് കുമാരന്‍മാരെ ഒന്നിച്ചാണ് കണ്ടെത്തുന്നതും കൊണ്ടുവരുന്നതും. കൂട്ടത്തില്‍ നല്ലതിനെ ഏറ്റുമാനൂരുകാര്‍ ആദ്യം തന്നെ സ്വന്തമാക്കി. അവനാണ് പിന്നീട് ഏറ്റുമാനൂര്‍ നീലകണ്ഠനായത്. പെട്ടെന്ന് ആരുടെയും കണ്ണിന് പിടിക്കാത്ത പാവത്താന്‍ ചെറുക്കനാണ് തിരുനക്കരയിലേക്ക് വന്നത്. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഉത്സവനഗരികളില്‍ മാത്രമായി ഒതുങ്ങിനിന്നിരുന്ന തിരുനക്കര ശിവനെ പോയവര്‍ഷം രാജ്യത്തെ പരമോന്നത ബഹുമതികളില്‍ ഒന്ന് നല്‍കിയാണ് ആനക്കേരളം ആദരിച്ചത്. അതെ തിരുനക്കര ശിവന്‍ എന്ന തിരുവിതാംകൂറുകാരന്‍ രാജപ്രമുഖന്‍ 2008 ലാണ് ആദ്യമായി വിശ്വപ്രസിദ്ധമായ തൃശൂര്‍പൂരത്തിന്റെ തെക്കോട്ടിറക്കത്തിലിടംപിടിച്ചത്!

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (6 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (6 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (6 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (6 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (6 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (6 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (6 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (6 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (7 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (7 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (7 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (7 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (7 hours ago)

Malayali Vartha Recommends