Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

വട്ടക്കായലിലെ 52 കോടിയുടെ മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതി കാടുകയറി നശിക്കുന്നു  

06 NOVEMBER 2019 03:47 PM IST
മലയാളി വാര്‍ത്ത

ആലപ്പുഴയിലെ എല്ലാ പ്രധാന വിനോദസഞ്ചര മേഖലകളേയും ഒന്നിച്ചു ചേര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ആലപ്പുഴ ടൂറിസം വകുപ്പ് തയാറാക്കിയ മെഗാടൂറിസം സര്‍ക്യൂട്ട് പദ്ധതി നിശ്ചലമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.

52 കോടി 25 ലക്ഷം രൂപ ആയിരുന്നു പദ്ധതിയുടെ ആകെ തുക. 2013-ല്‍ അനുമതി ലഭിച്ച പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2014-ലാണ് ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഒമ്പത് കോടിയും സംസ്ഥാന സര്‍ക്കാരിന്റെ 27 കോടിയും അടക്കം ആകെ 38 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. എന്നാല്‍ ഇതില്‍ ഒന്നുപോലും ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല.

മെഗാ ടൂറിസം സര്‍ക്യൂട്ടിനായി തയാറാക്കിയിരുന്നത് 21 പദ്ധതികള്‍ അടങ്ങിയ രൂപരേഖയാണ്. ഇതില്‍ 19 പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കിടക്കുകയാണെന്നാണ് ടൂറിസം വകുപ്പു പറയുന്നത്. കെഐഡിഎസിന്റെ കീഴിലായിരുന്നു ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ നടന്നത്. അരൂക്കുറ്റി, തണ്ണീര്‍മുക്കം, പള്ളാത്തുരുത്തി, നെടുമുടി, കഞ്ഞിപ്പാടം, തോട്ടപ്പള്ളി, കായംകുളം എന്നിവിടങ്ങളില്‍ ഹൗസ് ബോട്ട് ടെര്‍മിനലുകളും വട്ടക്കായല്‍, കരുമാടി എന്നിവിടങ്ങളില്‍ നൈറ്റ് ഹാള്‍ട്ട് ടെര്‍മിനലുകള്‍ എന്നിവയും നിര്‍മിക്കുകയെന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വട്ടക്കായല്‍ നൈറ്റ് ഹാള്‍ട്ട് ടെര്‍മിനലിന് വേണ്ടി മാത്രം 12 കോടി രൂപയാണ് ചെലവാക്കിയത്. മൈക്രോ ഡെസ്റ്റിനേഷനുകളായി തഴുപ്പ്, വയംകരച്ചിറ, പാണ്ടി, കുതിരവട്ടന്‍ചിറ എന്നീ സ്ഥലങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അര്‍ത്തുങ്കല്‍, തോട്ടപ്പള്ളി എന്നീ ബീച്ചുകളുടെ നവീകരണവും പദ്ധതിയുടെ ഭാഗമായിരുന്നു. എന്നാല്‍ പദ്ധതിക്ക് ഇപ്പോള്‍ എന്ത് സംഭവിച്ചു എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം നല്‍കാന്‍ ഒരു ഉദ്യോഗസ്ഥരും തയാറാകുന്നില്ല. പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നുമാത്രമേ ഉദ്യോഗസ്ഥര്‍ക്ക് പറയാനുള്ളു.

പഞ്ചായത്തുകളുടെയും സിആര്‍എസിന്റേയും അനുമതികള്‍ കൂടാതെയാണ് ടൂറിസം വകുപ്പ് ഈ പദ്ധതിയില്‍ തന്നെ പല നിര്‍മാണപ്രവര്‍ത്തങ്ങളും നടത്തിയത്. ആലപ്പുഴ വിനോദ സഞ്ചാരമേഖലയുടെ സ്വപ്നപദ്ധതിയായി ടൂറിസം വകുപ്പ് ഉയര്‍ത്തിക്കാട്ടിയ ഈ പദ്ധതിയില്‍ ഇത്രയും വലിയ പിഴവുകളുണ്ടായത് ഉദ്യോഗസ്ഥരുടെ തികഞ്ഞ അലംഭാവം കൊണ്ട് മാത്രമാണെന്നാണ് ആക്ഷേപം.രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും എന്നുപറഞ്ഞ പദ്ധതി ആറു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാന്‍ ടൂറിസം വകുപ്പിനു കഴിഞ്ഞിട്ടില്ല.

കൂടാതെ കെഎസ്ഇബിയില്‍ നിന്നും വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതും പദ്ധതിയെ പിന്നോക്കം വലിച്ചു. കോടികള്‍ മുടക്കി വികസനത്തിനായി നിര്‍മിച്ച കെട്ടിടങ്ങള്‍ പലതും ഇപ്പോള്‍ സാമൂഹിക വിരുദ്ധരുടെ താവളങ്ങളാണ്.

കെട്ടിടങ്ങളില്‍ പലതും രാത്രിയുടെ മറവില്‍ സാമൂഹിക വിരുദ്ധര്‍ അടിച്ച് പൊളിക്കുകയും ബാക്കിയുള്ളവ കാടുപിടിച്ച് നശിക്കുകയും ചെയ്തു. വ്യക്തമായ രൂപരേഖയില്ലാതെ നടപ്പിലാക്കിയതാണ് പദ്ധതി പാളിപ്പോകാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പോലും രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (6 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (6 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (6 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (6 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (6 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (6 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (6 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (6 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (7 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (7 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (7 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (7 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (7 hours ago)

Malayali Vartha Recommends