Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

പാലക്കാട് മഞ്ചിക്കണ്ടിയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയെയും കോഴിക്കോട് പന്തീരങ്കാവിലെ യു.പി.പി.എ അറസ്റ്റിനെയും ചൊല്ലി എല്‍.ഡി.എഫിലും പൊതുസമൂഹത്തിലും അതിരൂക്ഷമായ വിമര്‍ശനം ഉയരുമ്പോള്‍ സി.പി.എമ്മില്‍ പൊട്ടിത്തെറി

06 NOVEMBER 2019 04:02 PM IST
മലയാളി വാര്‍ത്ത

പാലക്കാട് മഞ്ചിക്കണ്ടിയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയെയും കോഴിക്കോട് പന്തീരങ്കാവിലെ യു.പി.പി.എ അറസ്റ്റിനെയും ചൊല്ലി എല്‍.ഡി.എഫിലും പൊതുസമൂഹത്തിലും അതിരൂക്ഷമായ വിമര്‍ശനം ഉയരുമ്പോള്‍ സി.പി.എമ്മില്‍ പൊട്ടിത്തെറി. പരസ്യമായ വിഴുപ്പലക്കലിലേക്ക് കാര്യങ്ങള്‍ പോകുന്നില്ലെന്ന് മാത്രം. വ്യാജഏറ്റുമുട്ടലാണെന്നും വിചാരണ നടത്താതെയുള്ള കൊലപാതകം മനുഷ്യാവകാശ ലംഘനമാണെന്നും പി.ബി അംഗം എം.എ ബേബി തുറന്നടിച്ചു. യു.എ.പി.എ കരിനിയമമാണെന്നും അതിനെതിരെ പോരാട്ടം തുടരുമെന്നും പാര്‍ട്ടി ജനറല്‍സെക്രട്ടറി ദേശാഭിമാനിയിലൂടെ വ്യക്തമാക്കി. പാര്‍ട്ടിക്കും മുഖ്യമന്ത്രി കസേരയ്ക്കും ഇടയില്‍ പെട്ടിരിക്കുകയാണ് പി.ബി അംഗമായ പിണറായി വിജയന്‍. മാവോയിസ്റ്റ് വേട്ടയേയും യു.എ.പി.എ അറസ്റ്റിനെയും അദ്ദേഹത്തിന് പരസ്യമായി തള്ളിപ്പറയാനൊക്കില്ല എന്നതാണ് പ്രധാനകാര്യം.

2050തോടെ രാജ്യംപിടിച്ചെടുക്കാന്‍ ലക്ഷ്യമിടുന്ന മാവോയിസ്റ്റുകളെ തുടച്ച് നീക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ തീരുമാനം. അതിന് മുന്നോടിയായി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. ആ യോഗത്തില്‍ വെച്ച് മാവോയിസ്റ്റ് വേട്ടയ്ക്ക് എന്ത് നടപടിയും സ്വീകരിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നുമാണ് അറിയിച്ചത്. അതിനാല്‍ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര തീരുമാനത്തിനൊപ്പം ശക്തമായി നിലകൊള്ളുകയാണ്. അത് കണ്ട് പൂരപ്പറമ്പിലെ കാഴ്ചക്കാരനെ പോലെ സംസ്ഥാന സര്‍ക്കാരിന് നില്‍ക്കാനേ കഴിയുന്നൂള്ളൂ എന്നാണ് സാമൂഹ്യപ്രവര്‍ത്തകനായ ആസാദ് ചൂണ്ടിക്കാട്ടുന്നത്.

മാവോയിസ്റ്റുകള്‍ കര്‍ണാടക, തമിഴ്‌നാട് വനാതിര്‍ത്തിയില്‍ നിന്ന് കേരളത്തിലെ പശ്ചിമഘട്ട മലനിരകളിലേക്ക് കടന്നിട്ടുണ്ടെന്ന് കേന്ദ്രരഹസ്യാന്വേഷണ വിഭാഗമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്നാണ് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ അറിവോടെ മഞ്ചിക്കണ്ടിയില്‍ ഓപ്പറേഷന്‍ നടത്തിയത്. മുഖ്യമന്ത്രിക്കും പിണറായി വിജയനും ഇക്കാര്യം അറിയാമായിരുന്നു. മാവോയിസ്റ്റുകളെ പിടികൂടി വിചാരണ നടത്തണമെന്നാണ് കേരളത്തിലെ സി.പി.എമ്മിന്റെ നിലപാടെങ്കിലും മുഖ്യമന്ത്രി കസേരയിലിരുന്ന് പിണറായി വിജയന് മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലരുതെന്ന് നിര്‍ദ്ദേശിക്കാനാകില്ല. അഥവാ നല്‍കിയാലും സ്വയരക്ഷയ്ക്ക് വേണ്ടി വെടിയുതിര്‍ത്തതാണെന്ന് സേനയ്ക്ക് ചൂണ്ടിക്കാട്ടാം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഷൈനിയേയും അറസ്റ്റ് ചെയ്യുകയായിരുന്നു, അല്ലാതെ വെടിവെച്ച് കൊന്നില്ല. അങ്ങനെയുള്ള സാഹചര്യം ഒഴിവാക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. അന്ന് കേന്ദ്രം ഭരിച്ചിരുന്നത് കോണ്‍ഗ്രസ് ആയതിനാല്‍ രമേശിന്റെ നിര്‍ദ്ദേശം അനുസരിക്കാനേ പൊലീസിന് നിര്‍വാഹമുണ്ടായിരുന്നുള്ളൂ. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥിതി അങ്ങനെയല്ല.

യു.എ.പി.എ ചുമത്തി പാര്‍ട്ടി കുടുംബത്തിലെ രണ്ട് എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്തതിലും സി.പി.എമ്മില്‍ കടുത്ത എതിര്‍പ്പാണുള്ളത്. സര്‍ക്കാരിനെ പോലും വെട്ടിലാക്കി, എല്ലാ തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു പൊലീസിന്റെ നീക്കം. അതിനാല്‍ അതില്‍ ഇടപെടുന്നതിന് പരിമിതികളുണ്ട്. അറസ്റ്റിലായ അലനും താഹയ്ക്കും മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന പൊലീസ് വാദം ശരിയാണെന്ന് ഉറപ്പായിട്ടുണ്ട്. പക്ഷെ, പകല്‍ സി.പി.എമ്മും രാത്രി മാവോയിസ്റ്റുകളുമാണ് പ്രവര്‍ത്തകരെന്ന ബി.ജെ.പി ആക്ഷേപം പ്രതിരോധിക്കാനാവാതെ കുഴയുകയാണ്. അതിന് തടയിടാന്‍ യു.എ.പി.എ എങ്ങനെയും ഒഴിവാക്കണമെന്നും അറസ്റ്റിലായവരെ രക്ഷിക്കണമെന്നുമാണ് സി.പി.എമ്മിലെ ഭൂരിപക്ഷ അഭിപ്രായമെന്ന് അറിയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (6 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (6 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (6 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (6 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (6 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (6 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (6 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (7 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (7 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (7 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (7 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (7 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (7 hours ago)

Malayali Vartha Recommends