Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

സി.പി.ഐയ്ക്കും നേതാക്കള്‍ക്കും നാവ് മാത്രമേ ഉള്ളൂ നട്ടെല്ലില്ലെന്ന് സി.പി.എമ്മിലെ ചില നേതാക്കളുടെ പരിഹാസം

06 NOVEMBER 2019 04:18 PM IST
മലയാളി വാര്‍ത്ത

സി.പി.ഐയ്ക്കും നേതാക്കള്‍ക്കും നാവ് മാത്രമേ ഉള്ളൂ നട്ടെല്ലില്ലെന്ന് സി.പി.എമ്മിലെ ചില നേതാക്കളുടെ പരിഹാസം. അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയുടെയും പന്തീരങ്കാവ് യു.എ.പി.എ കേസിലും നാവിട്ടടി മാത്രമേ ഉണ്ടാകൂ, നടപടികള്‍ ഉണ്ടാകില്ലെന്നും അറിയുന്നു. അതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിലപാടെന്ന പോലെ ചീഫ് സെക്രട്ടറി ടോംജോസ് ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതി ലേഖനം തള്ളാതെ, വ്യക്തിപരമായ അഭിപ്രായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചത്. ലേഖനം എഴുതാന്‍ അനുമതി തേടിയിട്ടില്ലെന്നും മാവോയിസ്റ്റ് ഭീഷണി സംബന്ധിച്ച അഭിപ്രായങ്ങളാണ് അതിലുള്ളതെന്നും അത് ജുഡീഷ്യല്‍ അന്വേഷണത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിന് പിന്നാലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉറയില്‍ നിന്ന് വാളൂരി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്... ചീഫ് സെക്രട്ടറിക്കെതിരെ നടപടി വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

ലേഖനം അങ്ങോട്ട് ആവശ്യപ്പെട്ട് എഴുതിയതാണെന്ന് കാനം പറഞ്ഞു. ലേഖനം വ്യക്തിപരമല്ല. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ ഇത് കോടതി അലക്ഷ്യമാണെന്നും നടപടി വേണമെന്നും കാനം ആവശ്യപ്പെട്ടു. സംസ്ഥാനം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ല, ചീഫ് സെക്രട്ടറിയ്ക്ക് ആരാണ് അനുമതി നല്‍കിയത്. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതൃത്വത്തിന് മേലെ പ്രവര്‍ത്തിക്കുന്ന അവസ്ഥയാണുള്ളത് എന്നായിരുന്നു സിപിഐയുടെ വിമര്‍ശനം. മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന നിലപാടില്‍ തുടക്കം മുതല്‍ സി.പി.ഐ ഉറച്ച് നില്‍ക്കുകയാണ്. പ്രകാശ് ബാബുവും പ്രസാദും അടങ്ങുന്ന നേതാക്കള്‍ മഞ്ചിക്കണ്ടി സന്ദര്‍ശിച്ച് വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് കൈമാറി. അതെടുത്ത് അട്ടത്ത് വെച്ചതല്ലാതെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ഉറപ്പാണ്. അതിന്റെ വ്യക്തമായ സൂചനകള്‍ മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിക്കഴിഞ്ഞു.

പൊലീസിനെ കയറൂരിവിടുന്ന ആഭ്യന്തരവകുപ്പിന്റെ നിലപാടിനോട് സി.പി.ഐയ്ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. ഇ.എം.എസ് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ സി.പി.എം സര്‍ക്കാരുകള്‍ മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നെന്ന് കാനം 2016ലെ നിലമ്പൂര്‍ ഏറ്റുമുട്ടലിന് ശേഷം ആരോപിച്ചിരുന്നു. നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിനെ അടക്കം വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തിയെങ്കിലും അതിന്റെ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. വയനാട് കല്‍പ്പറ്റയിലെ റിസോര്‍ട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയ മാവോയിസ്റ്റ് നേതാവ് ജലീലിനെ വ്യാജ ഏറ്റുമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തുകയായിരുന്നു. അന്നും സി.പി.ഐ ഇക്കാര്യം ഉന്നയിച്ചിരുന്നു.

മാവോയിസ്റ്റുകളെ പിടികൂടി വിചാരണ നടത്തി ജയിലില്‍ അടയ്‌ക്കേണ്ടതിന് പകരം ഉന്‍മൂലനം ചെയ്യുന്നത്, കേരളത്തിലെ സാഹചര്യത്തിന് അനുകൂലമല്ലെന്ന നിലപാടിലാണ് സി.പി.ഐയും യു.ഡി.എഫും. സി.പി.എമ്മിലെ പലര്‍ക്കും ഇതേ നിലപാടാണുള്ളത്. എന്നാല്‍ മാവോയിസ്റ്റുകളെ ഉന്‍മൂലനം ചെയ്യണമെന്ന നയമാണ് ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിനുള്ളത്. മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് അത് ഏറെക്കുറെ ശരിയാണ്. കാരണം ഭീകരാന്തരീക്ഷമാണ് അവര്‍ ദന്തേവാഡയിലടക്കം നടത്തിയത്. കേരളത്തിലെ സ്ഥിതി അങ്ങനെയല്ല. ഇവിടെ അവര്‍ സായുധ കലാപങ്ങളോ, ആക്രമണങ്ങളോ നടത്തിയിട്ടില്ല. അതുകൊണ്ടാണ് രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായിരിക്കുമ്പോള്‍ മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഷൈനിയേയും അറസ്റ്റ് ചെയ്തതും അവരിപ്പോഴും വിചാരണ നേരിടുന്നതും. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (6 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (6 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (6 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (6 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (6 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (6 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (6 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (6 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (7 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (7 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (7 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (7 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (7 hours ago)

Malayali Vartha Recommends