Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

കുട്ടി സഖാക്കൻമാർ കടക്ക് പുറത്ത് ; പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബുംതാഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയെന്നതിന് പ്രാഥമിക ഘട്ടത്തില്‍ തെളിവുണ്ടെന്ന് കോടതി; അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ സിപിഎം പുറത്താക്കും

06 NOVEMBER 2019 05:35 PM IST
മലയാളി വാര്‍ത്ത

പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബുംതാഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയെന്നതിന് പ്രാഥമിക ഘട്ടത്തില്‍ തെളിവുണ്ടെന്ന് കോടതി. ഇവരില്‍ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും, നോട്ടീസുകളും, ബാനറുകളും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സി.പി.ഐ(മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയുടേതാണ്.

ഇതോടെ യു.എ.പി.എ ചുമത്തി റിമാന്‍ഡ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ സിപിഎം ഉടനെ പുറത്താക്കും.

മാവോയിസ്റ്റ് ആശയഗതിയിലേക്കു കൂടുതല്‍ പേര്‍ ആകൃഷ്ടരായോ എന്നു ആഴത്തില്‍ പരിശോധിക്കാനും പാര്‍ട്ടി ഒരുങ്ങുകയാണ്. പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ഉടനെ യോഗം വിളിച്ചു ആവശ്യമായ ശുദ്ധീകരണ നടപടികളും മുന്‍കരുതലുകളും എടുക്കും. മാവോ ആശയക്കാര്‍ വേറെയും പാര്‍ട്ടിയിലുണ്ടെന്നാണ് പ്രാഥമികമായി ലഭിച്ച സൂചനകള്‍. അതുകൊണ്ടുതന്നെ വഴിതെറ്റിയ സഖാക്കളെ പാര്‍ട്ടിയുടെ പൊതുധാരയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടത്തും.

ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലനും താഹയും പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നവരാണ്. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതു വലിയ വീഴ്ചയായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. മാവോവാദത്തിനു മറയായി സി.പി.എം ബന്ധം ഇവര്‍ ദുരുപയോഗം ചെയ്തതായും പാര്‍ട്ടി കണ്ടെത്തി. എന്നാൽ ഇവരുടെ മേല്‍ യു.എ.പി.എ ചുമത്തിയതിനെ പൊതു നിലപാടിന്റെ അടിസ്ഥാനത്തില്‍ അംഗീകരിക്കുന്നില്ല.

വസ്തുതകള്‍ ബോധ്യപ്പെടുന്നതിനു മുന്‍പ് പി.ബി അംഗമായ എം.എ ബേബിയും കേന്ദ്ര കമ്മിറ്റി അംഗമായ ധനമന്ത്രി തോമസ് ഐസക്കും ഈ വിഷയത്തില്‍ ഇടപെട്ടതിനെതിരെ സി.പി.എമ്മില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ ഇവരുടെ ഭാഗത്തു നിന്നുണ്ടായി എന്നാണാക്ഷേപം.

അലന്‍ ഷുഹൈബുംതാഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയെന്നതിന് പ്രാഥമിക ഘട്ടത്തില്‍ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇതില്‍ നിന്ന് പ്രാഥമിക ഘട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് ഇവര്‍ക്ക് സംഘടനയുമായി ബന്ധമുണ്ടെന്നാണ് എന്നും കോടതി പറഞ്ഞു. താഹയുടേയും അലന്റേയും ജാമ്യം നിഷേധിച്ച്‌ കൊണ്ടുള്ള മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

അന്വേഷണ ഉദ്യോഗസ്ഥനായ സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ട് തരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കും. വസ്തുതകളുടേയും സാഹചര്യങ്ങളുടേയും അടിസ്ഥാനത്തില്‍ വിലയിരുത്തുമ്ബോള്‍ ജാമ്യം നല്‍കുന്നത് ഇപ്പോള്‍ ഉചിതമാകില്ല എന്നതാണ് കരുതുന്നതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മാവോയിസ്റ്റ് കേസില്‍ അലനും താഹയ്ക്കും എതിരായ യു.എ.പി.എ നിലനിര്‍ത്താന്‍ പോലീസ് തീരുമാനിച്ചതോടെ ഇത് സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്യപ്പെടുന്നു. കേസ് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത് പാഴായെന്നാണ് ആരോപണം ഉയരുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് വലിയ വിവാദമായ പശ്ചാത്തലത്തിലായിരുന്നു കേസ് പുനഃപരിശോധിക്കുമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തത്.

മുഖ്യമന്ത്രി നിയമസഭയില്‍ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ യു.എ.പി.എ നിലനില്‍ക്കുമെന്ന് പോലീസും പ്രോസിക്യൂഷനും കോടതിയില്‍ നിലപാട് എടുത്തതോടെ വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ഇന്ന് രംഗത്തെത്തുകയും ചെയ്തു. യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം സെക്രട്ടറിയേറ്റ് നേരത്ത തന്നെ വിമര്‍ശനമുയര്‍ത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (6 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (6 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (6 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (6 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (6 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (6 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (6 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (6 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (7 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (7 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (7 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (7 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (7 hours ago)

Malayali Vartha Recommends