Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

പി.എസ്.സി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് കേസ്; സഫീറിനും കോണ്‍സ്റ്റബിള്‍ ഗോകുലിനും ജാമ്യം; ഉത്തര താക്കോല്‍ പ്രതികള്‍ക്ക് കൈമാറിയ ഉന്നതരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതെ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം തയ്യാറാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

06 NOVEMBER 2019 09:50 PM IST
മലയാളി വാര്‍ത്ത

പി.എസ്.സി നടത്തിയ കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് കേസില്‍ റിമാന്റില്‍ കഴിയുന്ന നാലാം പ്രതി സഫീറിനും അഞ്ചാം പ്രതി കോണ്‍സ്റ്റബിള്‍ ഗോകുലിനും ജാമ്യം അനുവദിച്ചു. 10 വര്‍ഷം വരെ ശിക്ഷിക്കാവുന്ന കുറ്റം ആരോപിക്കുന്ന കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് 60 ദിവസത്തിനകം അന്വേഷണ ഉദ്യാഗസ്ഥന്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത പക്ഷം പ്രതികള്‍ക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടന്ന ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 167 (2) (ii) പ്രകാരമാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് രണ്ടു പ്രതികളും ജാമ്യ ബോണ്ട് ഹാജരാക്കുന്ന മുറക്ക് വിട്ടയക്കാന്‍ ഉത്തരവിട്ടത്. 25,000 രൂപയുടെ പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യവും കോടതിയില്‍ ബോണ്ടായി ഹാജരാക്കണം. അന്തിമ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച്ഹാജരാക്കും വരെ എല്ലാ ശനിയാഴ്ചയും പകല്‍ 9 നും 11നും ഇടക്കുള്ള സമയം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. സാക്ഷികളെയോ കേസിന്റെ വസ്തുത അറിയാവുന്നവരെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. തെളിവുകള്‍ നശിപ്പിക്കരുത്. പാസ്‌പോര്‍ട്ട് ജാമ്യത്തില്‍ ഇറങ്ങുന്നതിന്റെ പിറ്റേന്ന് കോടതിയില്‍ കെട്ടി വയ്ക്കണം. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലടക്കുമെന്നും ജാമ്യ ഉത്തരവില്‍ സിജെഎം. റ്റി.പി. പ്രഭാഷ് ലാല്‍ വ്യക്തമാക്കി.

അതേ സമയം മുഴുവന്‍ ചോദ്യങ്ങളുടെയും ശരി ഉത്തരങ്ങളടങ്ങിയ ഒറ്റഷീറ്റിലുള്ള ഉത്തര താക്കോല്‍ സംസ്‌കൃത കോളേജ് കാമ്പസിലിരുന്ന സഫീറിനും കോണ്‍സ്റ്റബിള്‍ ഗോകുലിനും എത്തിച്ചു കൊടുത്ത ഉന്നതരെ ഒഴിവാക്കി അന്വേഷണം അവസാനിപ്പിച്ച് നിലവിലെ 6 പ്രതികളെ മാത്രം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ െ്രെകം ബ്രാഞ്ച് അണിയറ നീക്കം തുടങ്ങി. ഉത്തര കീ ഉപയോഗിച്ചാണ് പരീക്ഷ തുടങ്ങി 20 മിനിറ്റിനകം ശരിയുത്തരങ്ങള്‍ ടെക്സ്റ്റ് മെസേജായി പരീക്ഷാ ഹാളിലിരുന്ന ശിവരഞ്ജിത്തിനും നസീമിനും പ്രണവിനും സഫീര്‍ അയച്ചുകൊടുത്തത്. പ്രതികള്‍ സിമ്മും മൊബൈലും നശിപ്പിച്ചെങ്കിലും ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് സന്ദേശങ്ങള്‍ റിട്രീവ് ചെയ്‌തെടുത്തിട്ടുണ്ട്. ഗൂഡാലോചനക്ക് വകുപ്പ് 120 ബി ചേര്‍ത്തെങ്കിലും ഉത്തര കീ കൈമാറിയ ഉന്നതരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതെ കുറ്റപത്രം കോടതിയിലെത്തിയാല്‍ ഇന്ത്യന്‍ തെളിവ് നിയമത്തിന്റെ പഴുതിലൂടെ നിലവിലുള്ള 6 പ്രതികളും ശിക്ഷയില്‍ കലാശിക്കാതെ രക്ഷപ്പെടുമെന്നും അഡ്വ.നെയ്യാറ്റിന്‍കര. പി. നാഗരാജ് അഭിപ്രായപ്പെട്ടു. അതേ സമയം കോടതിയില്‍ കീഴടങ്ങിയ ആറാം പ്രതി പ്രവീണിനെ നാമമാത്രമായി കസ്റ്റഡിയില്‍ വാങ്ങി തിര്യെ കോടതിയില്‍ ഹാജരാക്കി അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് മേല്‍ സമ്മര്‍ദ്ദം ഉള്ളതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഹരികൃഷ്ണനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. 94 എസ് എം എസ് ഉത്തരങ്ങള്‍ ഒന്നിലധികം മൊബൈല്‍ ഫോണുകള്‍ വഴി പരീക്ഷാ കേന്ദ്രത്തില്‍ പ്രതികള്‍ക്ക് ലഭിച്ചതായി സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത് , നസീം , പ്രണവ് , സഫീര്‍ , ഗോകുല്‍ എന്നിവരെ ചോദ്യം ചെയ്ത് പ്രതികള്‍ കൃത്യത്തിനുപയോഗിച്ച തൊണ്ടിമുതലായ മൊബൈല്‍ ഫോണുകള്‍ , ബ്ലൂ റ്റൂത്ത് വാച്ചുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളടക്കമുള്ളവ വീണ്ടെടുക്കാനായും ഉത്തരം നല്‍കിയ സ്വകാര്യ കോച്ചിംഗ് സെന്ററിലെ അദ്ധ്യാപകരടക്കമുള്ള കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനായും ഉത്തരങ്ങളുടെ ഉറവിടങ്ങള്‍ കണ്ടെത്തുന്നതിനായും മറ്റും െ്രെകം ബ്രാഞ്ച് കസ്റ്റഡിയില്‍ കോടതി വിട്ടു നല്‍കിയത്. എന്നാല്‍ നിലവിലുള്ള 5 പ്രതികളല്ലാതെ മറ്റാരെയും െ്രെകം ബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനായി അഡീഷണല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. നസീമും ശിവരജിത്തും മൊബൈല്‍ ഫോണുകള്‍ മൂന്നാറില്‍ ഒളിവില്‍ കഴിയവേ ഉപേക്ഷിച്ചതായാണ് െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സി ബി ഐ അന്വേഷണത്തെ എതിര്‍ത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തൊണ്ടിമുതല്‍ വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സി ബി ഐ ക്ക് കേസ് വിടാതിരിക്കാനാണ് ക്രൈംബ്രാഞ്ച് ഇപ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഒന്നാം പേരുകാരനായ ശിവരഞ്ജിത്ത് , രണ്ടാം റാങ്ക് നേടിയ പ്രണവ്, ഇരുപത്തിയൊന്നാം റാങ്കുകാരനായ നസീം , പ്രണവിന്റെ അയല്‍വാസി സഫീര്‍ , ഉത്തരങ്ങള്‍ ബ്ലൂടൂത്ത് വഴി പരീക്ഷാ ഹാളിനുള്ളില്‍ 3 പ്രതികള്‍ക്കും അയച്ചു കൊടുത്ത പോലീസ് കോണ്‍സ്റ്റബിള്‍ ഗോകുല്‍ തുടങ്ങിയവര്‍ക്കെതിരെ െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 420 ( വഞ്ചന ) ,120 ബി ( ക്രിമിനല്‍ ഗൂഢാലോചന ) , 109 (കുറ്റകൃത്യത്തിന്‌പ്രേരണ നല്‍കല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആഗസ്റ്റ് 8 നാണ് സംഭവത്തില്‍ െ്രെകം ബ്രാഞ്ച് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.

സഫീര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സഫീറും കൂട്ടു പ്രതിയായ പ്രണവും കോണ്‍സ്റ്റബിള്‍ ഗോകുലും വിചാരണ കോടതിയില്‍ കീഴടങ്ങിയത്. ചൊവ്വാഴ്ചയാണ് ആറാം പ്രതി മുണ്ടക്കയം സ്വദേശി പ്രവീണ്‍ സിജെഎം കോടതിയില്‍ കീഴടങ്ങിയത്. നസീമിന്റെയും ശിവരഞ്ജിത്തിന്റെയും അഭിഭാഷകന്‍ മുഖേനയാണ് പ്രവീണ്‍ കോടതിയില്‍ കീഴടങ്ങിയത്. നിലവിലെ പ്രതികള്‍ക്ക് വിചാരണയില്‍ ഊരിപ്പോകാനുള്ള പഴുതുകളിട്ടാണ് കുറ്റപത്രം തയ്യാറാവുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (6 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (6 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (6 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (6 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (6 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (6 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (6 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (6 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (7 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (7 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (7 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (7 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (7 hours ago)

Malayali Vartha Recommends