Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

സയനൈഡില്‍ മുക്കിയത് 10 പേരെ... കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ ജോളി ജോസഫ് അറസ്റ്റിലായതിന് പിന്നാലെ 20 മാസത്തിനുള്ളില്‍ 10 പേരെ സയനൈഡ് നല്‍കി കൊന്ന കേസില്‍ സയനൈഡ് ശിവ അറസ്റ്റില്‍; നിധി തേടിയും രോഗ ശാന്തിക്കുമായി സമീപിക്കുന്നവര്‍ക്ക് സംഭവിച്ചത്

07 NOVEMBER 2019 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം

കൂടത്തായി കൂട്ടകൊലപാതക കേസില്‍ കേരളം അത്ഭുതം കൂറി നില്‍ക്കുന്ന സമയത്ത് മറ്റൊരു സയനൈഡ് കൊലപാതക കഥകൂടി പുറത്ത് വരികയാണ്. വകയില്‍ കൂടത്തായിയിലെ ജോളി ജോസഫിന്റെ ഏട്ടനായി വരുമെന്ന് തോന്നിക്കുന്ന സമാനതകളാണ് ഈ കേസിലുമുള്ളത്. 20 മാസത്തിനുള്ളില്‍ 10 പേരെയാണ് സയനൈഡ് നല്‍കി വകവരുത്തിയത്. അവസാനം 'സയനൈഡ് ശിവ' അറസ്റ്റിലായി. നിധിതേടിയും രോഗശാന്തിക്കുമായി തന്നെ സമീപിച്ചവര്‍ക്ക് പ്രസാദത്തില്‍ പൊട്ടാസ്യം സയനൈഡ് ചേര്‍ത്ത് നല്‍കിയാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്. സ്വന്തം മുത്തശ്ശിയും സഹോദര ഭാര്യയും വാടകക്കെട്ടിടത്തിന്റെ ഉടമയുമെല്ലാം ഉഗ്രവിഷത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 20 പേര്‍ കൂടി തന്റെ ലിസ്റ്റിലുണ്ടായിരുന്നുവെന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍.

വെസ്റ്റ് ഗോദാവരി ജില്ലയിലെ എലൂരില്‍ കായികാധ്യാപകന്‍ നാഗരാജുവിന്റെ തിരോധാനമാണ് വഴിത്തിരിവായത്. ഇതുമായി ബന്ധപ്പെട്ട് സഹോദരന്‍ നല്‍കിയ പരാതിയാണ് പ്രതിയെ കുടുക്കിയത്. വീട്ടില്‍ നിന്ന് പണവും സ്വര്‍ണവുമായി നാഗരാജു പോയതായി കണ്ടെത്തിയ പൊലീസ്, സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് ശിവയിലേക്കെത്തിയത്.

38 വയസുള്ള വെല്ലങ്കി സിംഹാദ്രി എന്നാണ് ശിവയുടെ യഥാര്‍ത്ഥ പേര്. ധനാകര്‍ഷണം, നിധി കണ്ടെത്തല്‍, അദ്ഭുത ചികിത്സ എന്നിവയുടെ പേരില്‍ ആളുകളെ ആകര്‍ഷിച്ച് സയനൈഡിലൂടെ നിശബ്ദമായി വകവരുത്തുകയായിരുന്നു. ഇരുതല സര്‍പ്പവും അദ്ഭുത സിദ്ധിയുള്ള നാണയങ്ങളും തന്റെ പക്കലുണ്ടെന്ന് ഇയാള്‍ ഇടപാടുകാരെ വിശ്വസിപ്പിച്ചു. സ്വകാര്യ കമ്പനിയിലെ കാവല്‍ക്കാരനായി ജോലി ചെയ്തിരുന്ന ശിവ വസ്തുക്കച്ചവടത്തില്‍ നഷ്ടം വന്നപ്പോഴാണ് പുതിയ തട്ടിപ്പിനിറങ്ങിയത്.

മരിച്ചവരുടെ ദേഹത്ത് മുറിവുകളോ മറ്റോ ഇല്ലാത്തതിനാല്‍ ബന്ധുക്കള്‍ സ്വാഭാവിക മരണമാണെന്നു കരുതിയത് നിഷ്ഠുര കൃത്യത്തിനു മറയായി. കൃഷ്ണ ജില്ലയിലെ തവിത്തയ്യയെ കൊലപ്പെടുത്തിയ ആദ്യ കേസില്‍ 2018 മാര്‍ച്ചില്‍ തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നതാണ്. എന്നാല്‍ വീട്ടുകാര്‍ ഇതൊരു കൊലപാതകമാണെന്ന് അന്നു സംശയിച്ചില്ല. അതുമൂലം പ്രതി ജാമ്യത്തിറങ്ങി.

അതേസമയം കൂടത്തായിയില്‍ 14 വര്‍ഷത്തിനിടെ ഒരേ കുടുംബത്തിലെ ആറു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി ജോളിയുടെ സ്വഭാവവും അവരെ കൊലപാതകത്തിലേക്കു നയിച്ച ഘടകങ്ങളും വിശകലനം ചെയ്തു വിദഗ്ധ പഠനം നടന്നിട്ടുണ്ട്. ഓരോ കൊലപാതകത്തിലും ജോളിക്കു പ്രേരണയായ ഘടകങ്ങളെപ്പറ്റി മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് മുന്‍ ഡീനും പ്രഫസറുമായ ഡോ. വര്‍ഗീസ് വയലാമണ്ണില്‍ ദേവസ്യയാണ് പഠനറിപ്പോര്‍ട്ട് പുറത്തിറക്കിയത്.

അധികാരവും സ്വാധീനവും മറ്റുള്ളവരില്‍നിന്നു ബഹുമാനവും സ്വന്തമാക്കണമെന്ന ജോളിയുടെ ആഗ്രഹമായിരിക്കാം ക്രൂരമായ നീക്കങ്ങള്‍ക്കു പ്രേരിപ്പിച്ചതെന്നു പഠനത്തില്‍ പറയുന്നു. ജോളിയുടെ മാനസികനില വിവിധ സാമൂഹിക ഘടകങ്ങളുമായി ചേര്‍ത്തു താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ കൂടത്തായ് കൊലപാതക പരമ്പരയിലെ നാലാമത്തെ കേസില്‍ മുഖ്യപ്രതി ജോളി ജോസഫിനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളിയുടെ ഭര്‍തൃമാതാവ് അന്നമ്മ തോമസിന്റെ സഹോദരനായ മഞ്ചാടിയില്‍ മാത്യുവിനെ കൊലപ്പെടുത്തിയ കേസില്‍ തിങ്കളാഴ്ചയാണു ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ജോളി ജോസഫിന്റെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ കൊലപാതക കേസുകളിലാണ് ജോളിയെ ഇനി അറസ്റ്റ് ചെയ്യാനുള്ളത്.

ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെയും ആദ്യ ഭാര്യ സിലിയുടെയും മകള്‍ ഒന്നര വയസ്സുള്ള ആല്‍ഫൈന്റെ കൊലപാതകത്തില്‍ രണ്ടാം പ്രതി എം.എസ്. മാത്യുവിനെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (6 minutes ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (18 minutes ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (31 minutes ago)

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (7 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (7 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (7 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (7 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (7 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (7 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (7 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (7 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (8 hours ago)

Malayali Vartha Recommends