അവസാനം ട്വിസ്റ്റ്... തിരുനക്കര ശിവന്‍ ഇടഞ്ഞ് പാപ്പാന്‍ ഇടഞ്ഞ സംഭവത്തില്‍ ആന കുറ്റക്കാരനല്ലെന്ന് വെളിപ്പെടുത്തല്‍; ഡോക്ര്‍മാരുടെ നിര്‍ദേശം അവഗണിച്ചതും പാപ്പാന്മാരെ മാറ്റിയതും കാരണമായി; ബൈക്കില്‍ പിന്നാലെത്തി ഭയപ്പെടുത്തി; ശിവന്‍ ശല്യക്കാരനല്ലെന്നും എങ്ങനെ മരണമുണ്ടായെന്ന് വെളിപ്പെടുത്തി നാട്ടുകാര്‍

കോട്ടയം ഇല്ലിക്കലില്‍ ഇടഞ്ഞോടിയ ആനയുടെ പുറത്തിരുന്ന പാപ്പാന്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ ആന കുറ്റക്കാരനെന്ന് സാക്ഷ്യപ്പെടുത്തി നാട്ടുകാര്‍. ഭയപ്പാടോടെ ഇടഞ്ഞോടിയ തിരുനക്കര ശിവന്റെ മുകളിലിരുന്ന പാപ്പാന്‍ വിക്രം പോസ്റ്റിനിടയില്‍പ്പെട്ടാണ് മരിച്ചത്. അതേസമയം ആനയ്ക്കു യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലായിരുന്നെന്ന് വനംവകുപ്പ് റിപ്പോര്‍ട്ടുമുണ്ട്. കഴിഞ്ഞ ദിവസം ഇടഞ്ഞ് മൂന്നു മണിക്കൂര്‍ നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ തിരുനക്കര ശിവന്‍ ഇപ്പോള്‍ താരമാണ്. ശിവനെ കാണാന്‍ ഇന്നലെ നാട്ടുകാരുടെ തിരക്കായിരുന്നു. ശാന്തനും ദുഃഖിതനുമായ ആന ഇന്നലെ തീറ്റ എടുക്കുന്നതിനും വെള്ളം കുടിക്കുന്നതിനും മടി കാണിച്ചു.
ചട്ടക്കാരന്‍ വിക്രവുമായി മൂന്നാഴ്ച മാത്രമാണ് പരിചയമെങ്കിലും വിക്രമിന്റെ വേര്‍പാടില്‍ ആന ദുഖിതനാണെന്നാണ് വിലയിരുത്തല്‍. പാമ്പാടി സ്വദേശിയും ഏഴു മാസം മുമ്പ് വരെ ആനയുടെ പാപ്പാനും ആയിരുന്ന മനോജ് 10 വര്‍ഷം ശിവന്റെ പരിപാലകനായിരുന്നു.
ശിവന്‍ ശല്യക്കാരനല്ലെന്നും വല്ലപ്പോഴും പിണങ്ങുന്ന സ്വഭാവമുണ്ടെങ്കിലും കുറച്ചു സമയത്തിനു ശേഷം സ്‌നേഹത്തോടെ സമീപിച്ചാല്‍ ഇണങ്ങുമെന്നുമാണ് പാപ്പാന്മാരുടെ അഭിപ്രായം. ഇന്നലെ രാവിലെ വനം വകുപ്പിലെ ഡോക്ടര്‍ ശശീന്ദ്രന്‍ പരിശോധിക്കുകയും രക്ത സാന്പിള്‍ ശേഖരിക്കുകയും ചെയ്തു ആനയ്ക്കു ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടു.
ഇതുവരെ ശിവന്‍ ആരുടെയും മരണത്തിന് കാരണക്കാരനായിട്ടില്ലെന്നും വിക്രമിന്റെ മരണം അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് ആന പ്രേമികള്‍ പറയുന്നത്. ഇപ്പോള്‍ ഒന്നാം പാപ്പാനായ തിരുവനന്തപുരം സ്വദേശി ശിവന്‍കുട്ടി ആന ഇടഞ്ഞതിനു ശേഷം ആനയുടെ അരികില്‍ എത്തിയില്ലെന്നും ആക്ഷേപമുണ്ട്.
അതേസമയം ആന എങ്ങനെ ഇടഞ്ഞോടിയെന്നതു വ്യക്തമായി കണ്ടെത്താന്‍ വനംവകുപ്പിനു കഴിഞ്ഞില്ല. ആനയുടെ പിന്നാലെയെത്തിയ ബസ് െ്രെഡവരുടെ മൊഴി പ്രകാരം വേഗത്തില്‍ നടന്നു തുടങ്ങിയ ആന പിന്നീട് ഓടുകയും പിന്നാലെ ചിലര്‍ ബൈക്കില്‍ ഒപ്പം കൂടുകയുമായിരുന്നു. ഇതോടെ കൂടുതല്‍ വിരണ്ട ആന ഓടി. ആര്‍ക്കും നിയന്ത്രിക്കാനും കഴിഞ്ഞില്ല.
ഇതിനിടെയാണ് എതിരേ ബസ് വന്നത്. ബസ് ആന കുത്തിമറിച്ചിടാന്‍ ശ്രമിച്ചിട്ടില്ലെന്നും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ചില്ലു പൊട്ടുകയും മറുവശത്ത് പാപ്പാന്‍ ഞെരിഞ്ഞമരുകയുമായിരുന്നെന്നാണു നിഗമനം. അതേസമയം കുമരകം പോലീസ് അന്വേഷണം ആരംഭിച്ചു.
ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ചതും തുടര്‍ച്ചയായി പാപ്പാന്‍മാരെ മാറ്റിയതും തിരുനക്കര ശിവന്‍ ഇടയാന്‍ കാരണമായെന്ന് ആരോപണം. ആനയെ അഴിക്കരുതെന്നു ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, നിര്‍ദേശം മറികടന്ന് ആനയെ എത്തിച്ചതും അപകടത്തിനു കാരണമായി. നേരത്തെ ക്ഷേത്രത്തില്‍ നടന്ന ആനപൂജയില്‍ നിന്നടക്കം ശിവനെ മാറ്റിനിര്‍ത്തിയിരുന്നു. യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതിരുന്നപ്പോഴാണു മാറ്റി നിര്‍ത്തിയതെന്നാണ് ആരോപണം.
ദേവസ്വത്തെ മറികടന്നു ചില വ്യക്തികള്‍ ആനയെ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ട്. തുടര്‍ച്ചയായി പാപ്പാന്‍മാരെ മാറ്റിയതും ആന ഇടയാന്‍ കാരണമായി. തലയെടുപ്പുള്ള തിരുനക്കര ശിവന്‍ പ്രശ്‌നക്കാരനാണെന്നു ചിത്രീകരിക്കാന്‍ നിരന്തരം ശ്രമം നടന്നുവരികയാണ്. ഏഴുന്നള്ളിപ്പില്‍ നിന്നു മാറ്റിനിര്‍ത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ട്.
ചില സ്വകാര്യ ആന മുതലാളിമാരാണ് ഇതിനു പിന്നില്‍. അകാരണമായി മര്‍ദ്ദിച്ചതാണ് ആന ഇടയാന്‍ കാരണമായതെന്നും ആരോപണമുണ്ട്. പാപ്പാന്‍മാരെ മാറ്റി സീസണില്‍ എഴുന്നള്ളിക്കാതിരിക്കാന്‍ ലോബി ശ്രമിക്കുന്നു. ഇവര്‍ക്കെതിരേ നിയമനടപടി ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. മുന്‍ പാപ്പാന്‍ മനോജിനെ മാറ്റിയതു മന:പൂര്‍വമാണെന്നും അദ്ദേഹം ആരോപിച്ചു. മരിച്ച പാപ്പാന്‍ വിക്രത്തിന്റെ മൃതദേഹം ഉച്ചയോടെ സ്വദേശമായ തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. അതേസമയം കണ്ണീരോടെ നില്‍ക്കുന്ന ശിവനെ കാണാന്‍ നാട്ടുകാര്‍ ഇപ്പോഴും ഒഴുകുകയാണ്. അത് ശിവന് ആരേയും കൊല്ലാനാവില്ല.
https://www.facebook.com/Malayalivartha



























