Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ വില്ലനായി, പിന്നെ മലയാളികളുടെ 'നെഞ്ചിനകത്തെ ലാലേട്ടനായി; ലാലേട്ടന്റെ സിനിമാ ജീവിതത്തിന് 41-ാം പിറന്നാൾ; ആഘോഷമാക്കി സിനിമാ ലോകം

07 NOVEMBER 2019 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം

തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ കാലെടുത്തുവച്ച്, മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ വില്ലനായി, പിന്നെ മലയാളികളുടെ 'നെഞ്ചിനകത്തെ ലാലേട്ടനായി' നടന്ന വിസ്മയം മോഹൻലാൽ മാറിയിട്ട് 41 വർഷം. മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ.

താൻ കൈകാര്യം ചെയ്ത വേഷങ്ങൾ, ലളിതവും സ്വാഭാവികവുമായുള്ള അഭിനയ രീതി തുടങ്ങിയ ഘടകങ്ങളാണ്‌ മോഹൻലാലിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. ലാൽ അല്ലെങ്കിൽ ലാലേട്ടൻ എന്നാണ് മോഹൻലാലൈൻ ആരാധകർ വിളിക്കാറ്.

തിരനോട്ടത്തിൽ തുടങ്ങി ഇട്ടിമാണി മെയ്ഡ് ഇൻ ചൈന വരെ എത്തി നിൽക്കുന്ന ആ സിനിമാ ജീവിതത്തെ ലാലും സുഹൃത്തുക്കളും ചേർന്ന് ആഘോഷമാക്കുകയാണ്. ദുബായ് എത്തിസലാത് അക്കാദമിയിൽ നവംബർ 22നാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. പ്രിയദർശൻ, സുരേഷ്‌കുമാർ, എം.ജി. ശ്രീകുമാർ, മണിയൻപിള്ള രാജു, മേനക, ശങ്കർ, നെടുമുടി വേണു, ഇന്നസെന്റ്, മഞ്ജു വാര്യർ തുടങ്ങി വൻ താരനിര അണിനിരക്കുന്ന പരിപാടിയാണ് അരങ്ങേറുന്നത്. പരിപാടിയിലേക്ക് പ്രേക്ഷകരെ മോഹൻലാൽ ക്ഷണിക്കുന്ന വീഡിയോ പുറത്തിറങ്ങി.

സ്‌കൂൾ കാലഘട്ടമാണ് മോഹൻലാലിന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.ഇതു സാധാരണ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്ന ഒരു പുരസ്കാരമായിരുന്നു. തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

മോഹൻലാലിനൊപ്പം ഉപരിപഠനത്തിനായി തിരുവനന്തപുരത്തെ എം.ജി കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്‌.മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് നിർമ്മിച്ച തിരനോട്ടം ആയിരുന്നു. ഒരു ഹാസ്യ കഥാപാത്രമായി തുടക്കം കുറിച്ചെങ്കിലും സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.

മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. ആദ്യചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്. ശങ്കർ‍ ആയിരുന്നു മോഹൻലാലിന്റെ ആദ്യ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സം‌വിധാനം ചെയ്തത് ഫാസിലും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി.1983-ൽ 25-ഓളം ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിക്കുകയുണ്ടായി.

1980, 90 ദശകങ്ങളിൽ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ്‌ മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ സോളമൻ, നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസൻ, തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ ജയകൃഷ്ണൻ, ചിത്രം എന്ന ചിത്രത്തിലെ വിഷ്ണു, കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ, ഭരതം എന്ന ചിത്രത്തിലെ ഗോപി, ദേവാസുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ഇരുവർ എന്ന ചിത്രത്തിലെ ആനന്ദ്, വാനപ്രസ്ഥം എന്ന ചിത്രത്തിലെ കുഞ്ഞിക്കുട്ടൻ, സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ, തന്മാത്ര എന്ന ചിത്രത്തിലെ രമേശൻ നായർ, പരദേശി എന്ന ചിത്രത്തിലെ വലിയകത്തു മൂസ, ഭ്രമരം എന്ന ചിത്രത്തിലെ ശിവൻ കുട്ടി തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങളാണ്‌.

1997-ലാണ് മോഹൻലാൽ, മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ എം.ജി.ആറിന്റെ വേഷത്തിൽ അഭിനയിച്ചു. ഇതിനു ശേഷമാണ് മോഹൻലാൽ മലയാള ഭാഷേതര ചിത്രങ്ങളിൽ ശ്രദ്ധേയനാകുന്നത്. 2014-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജില്ലയിൽ വിജയ്ക്ക് ഒപ്പം നായക തുല്യമായ വേഷത്തിലെത്തി. ഒടുവിൽ സൂര്യക്കൊപ്പം കാപ്പാനെന്ന തമിഴ് സിനിമയിലും ശക്തമായ കഥാപാത്രത്തെ മോഹൻലാൽ കൈകാര്യം ചെയ്തു.

രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്‌. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക്, 2019 ൽ പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. ഒരു അഭിനേതാവ് എന്നതിനു പുറമേ മോഹൻലാൽ ഒരു ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (8 minutes ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (20 minutes ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (33 minutes ago)

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (7 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (7 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (7 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (7 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (7 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (7 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (7 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (7 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (8 hours ago)

Malayali Vartha Recommends