Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

ഇന്ത്യയുടെ വാനമ്പാടി എം.എസ് സുബ്ബലക്ഷ്മിയുടെ കച്ചേരി ഡല്‍ഹിയില്‍ നടക്കുന്നു... പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവിന് ക്ഷണമില്ല, ഒടുവില്‍ അദ്ദേഹത്തിന് ആ കടുംകൈ ചെയ്യേണ്ടി വന്നു

07 NOVEMBER 2019 01:27 PM IST
മലയാളി വാര്‍ത്ത

More Stories...

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം

ഒരിക്കല്‍ ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഓഫീസില്‍ നിന്ന് ക്ഷീണിതനായി വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ അന്നത്തെ പത്രം മറിച്ച് നോക്കിയപ്പോള്‍ വാനമ്പാടി എം.എസ് സുബ്ബലക്ഷ്മിയുടെ കച്ചേരി അന്ന് രാത്രി ഡല്‍ഹിയിലുണ്ടെന്ന വാര്‍ത്ത കണ്ടു. അതോടെ അദ്ദേഹത്തിന് ഇരിക്കപ്പൊറുതിയില്ലാതായി. എങ്ങനെയും വാനമ്പാടിയുടെ പാട്ട് കേള്‍ക്കണം. പക്ഷെ, പ്രധാനമന്ത്രിയായ തനിക്ക് ക്ഷണമില്ലാത്തതിനാല്‍ അദ്ദേഹം എന്ത് ചെയ്യണമെന്ന അവസ്ഥയിലായി. നെഹ്‌റുവിലെ കലാ ആസ്വാദകനെയും രാജ്യം കലാകാരന്‍മാരെ എങ്ങനെയാണ് ആദരിക്കുന്നത് എന്ന കാര്യവും കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനാണ് നടനും എം.എല്‍.എയുമായ എം.മുകേഷ് ഈ സംഭവം വിവരിച്ചത്. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന സംസ്ഥാന കലോല്‍സവമായ വര്‍ണോത്സവത്തിന്റെ ഉദ്ഘാടനം വേദിയിലാണ് രസകരമായ ആ സംഭവം എം.എല്‍.എ വിവരിച്ചത്.

' പ്രധാനമന്ത്രിയെ കച്ചേരിക്ക് ക്ഷണിക്കുക എന്നത് വലിയ ബുദ്ധിമുട്ടായത് കൊണ്ടായിരിക്കാം സംഘാടകര്‍ വിളിക്കാതിരുന്നത്. എന്നാല്‍ എങ്ങനെയും അവിടെ പോയേ പറ്റൂ. വാനമ്പാടിയുടെ ശബ്ദം കേള്‍ക്കാതെ നെഹ്‌റുവിന് ഇരിക്കപ്പൊറുതിയില്ലാതായി. കുറച്ച് നേരം ആലോചിച്ച ശേഷം പ്രോട്ടോകോള്‍ ഇല്ലാതെ കച്ചേരി നടക്കുന്ന ഹാളിലേക്ക് പോയി. അവിടെ ചെന്ന്, ആരെയും ശല്യപ്പെടുത്താതെ പിന്നിലെവിടെയെങ്കിലും ഇരുന്ന് കച്ചേരി കേള്‍ക്കണം എന്നേ ആഗ്രഹിച്ചുള്ളൂ. പക്ഷെ, പ്രധാനമന്ത്രിയെ കണ്ട് സംഘാടകര്‍ ഞെട്ടി. അദ്ദേഹത്തോട് മുന്‍നിരയിലേക്ക് ക്ഷണിച്ചു. അതിന് ശേഷം രണ്ട് വാക്ക് സംസാരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. കലാ ആസ്വാദകനായാണ് വന്നത്. ഞാന്‍ കച്ചേരിക്ക് ശല്യമാകരുത്. രാഗങ്ങളുടെ രാജകുമാരിക്ക് മുന്നില്‍ ഞാന്‍ വെറുമൊരു പ്രധാനമന്ത്രി മാത്രമാണ്- എന്നാണ് നെഹ്‌റു പറഞ്ഞത്. കലയ്ക്കും കലാകാരന്‍മാര്‍ക്കും ഇന്ത്യയിലുള്ള സ്ഥാനമാണ് നെഹ്‌റുവിന്റെ വാക്കുകളില്‍ നിറഞ്ഞ് നില്‍ക്കുന്നതെന്നും മുകേഷ് ചൂണ്ടിക്കാട്ടി.

വികസിത രാജ്യങ്ങളുടെ ഉള്ളില്‍ തിളങ്ങി നില്‍ക്കുന്നതും നശിച്ച രാജ്യങ്ങളില്‍ കാണാന്‍ കഴിയാത്തതും കലയും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമാണെന്ന് എം.മുകേഷ് എം.എല്‍.എ. ഒരു രാജ്യം ആക്രമിക്കപ്പെടുമ്പോള്‍ ആദ്യം നശിപ്പിക്കുന്നത് കലയെയാണ്. അതിനാല്‍ കുട്ടികളുടെ കലാപ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കണം. അതിലൂടെ ഐശ്വര്യപൂര്‍ണമായ രാജ്യം സൃഷ്ടിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികള്‍ ശരിയും തെറ്റും മനസ്സിലാക്കാതെ അനുകരിക്കുന്നവരാണ്. അതുകൊണ്ട് അവരോട് നല്ലത് മാത്രം പറയുകയും നല്ലത് പ്രവര്‍ത്തിച്ച് കാണിക്കുകയും വേണം. അതിലൂടെ നല്ല സമൂഹത്തെ സൃഷ്ടിക്കാനാവുമെന്നും മുകേഷ് പറഞ്ഞു. ചടങ്ങില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക് അധക്ഷനായി. ട്രഷറര്‍ ജി.രാധാകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി പി.എസ് ഭാരതി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം.കെ പശുപതി, ആര്‍. രാജു എന്നിവരും പങ്കെടുത്തു.

ശിശുദിനവുമായി ബന്ധപ്പെട്ട ജില്ലകളില്‍ നടന്ന ജില്ലാശിശുദിന കലോത്സവത്തിലെവിജയികളാണ് സംസ്ഥാന കലാത്സവത്തില്‍ പങ്കെടുക്കുന്നത്. 10 വരെതൈക്കാട് ശിശുക്ഷേമസമിതി അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ അഫീല്‍ജോണ്‍സണ്‍, സുജിത്ത്‌വില്‍സണ്‍, തേജസ്വിനി ബാല എന്നീമൂന്നു നഗറുകളിലായാണ്മത്സരങ്ങള്‍ നടക്കുക.എല്‍.പി,യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററിഎന്നീവിഭാഗങ്ങളിലായി പതിനെട്ടോളം ഇനങ്ങളിലാണ്മത്സരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (9 minutes ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (21 minutes ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (34 minutes ago)

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (7 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (7 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (7 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (7 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (7 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (7 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (7 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (7 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (8 hours ago)

Malayali Vartha Recommends