Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ആദ്യം സ്വന്തം ഭാര്യയെ പറ്റിച്ചു; പോരാത്തതിന് പ്രവാസ ലോകത്തോട് വിട പറഞ്ഞ് നാട്ടിൽ എത്തി നിരവധി യുവതികളെ പറ്റിച്ചു; ഒടുവിൽ മാട്രിമോണിയൽ വീരൻ പോലീസിസ് വലയിൽ; അതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം

12 NOVEMBER 2019 06:30 PM IST
മലയാളി വാര്‍ത്ത

പണം തട്ടിയെടുക്കൽ, കബളിപ്പിക്കൽ. പീഡിപ്പിക്കൽ. ഒടുവിൽ പോലീസ് കയ്യോടെ പൊക്കി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തിയ യുവാവ് ചെയ്ത് കൂട്ടിയത് ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾ. വിവാഹ വാഗ്ദാനം നൽകി രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു. മാത്രമല്ല പണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി ഇവ മാത്രമല്ല ചെയ്തു കൂട്ടിയത്. പാലക്കാട് വിസ തട്ടിപ്പ് കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പീഡനക്കേസിൽ റിമാൻഡിലായിട്ടുള്ള വ്യക്തിയാണ് ഇയാൾ. കലൂർ പൊറ്റക്കുഴിയിൽ കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി തടിയമ്പാട് വാഴത്തോപ്പ് തേങ്ങാപുരയ്ക്കൽ വീട്ടിൽ എർവിൻ ടി. ജോയിക്കെതിരെയാണ് (31) പാലക്കാട് പൊലീസ് വിസ തട്ടിപ്പ് കേസെടുത്തത്. കുവൈറ്റിൽ ജോലി ചെയ്തിട്ടുള്ള എർവിൻ അവിടെ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുത്തത്തിരുന്നു. ഇത് കേസായി. ഈ കേസിൽ റിമാൻഡിലായ പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമായിരുന്നു തുടർന്നുള്ള കുറ്റങ്ങൾ ചെയ്തത്. യുവതികളെ കബളിപ്പിക്കലായിരുന്നു അടുത്ത പണി . സ്വന്തം ഭാര്യ അടക്കം പല സ്ത്രീകളെ ഇയാൾ കബളിപ്പിച്ചു. താൻ വലിയൊരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരനെന്നായിരുന്നു ഇയാൾ പറഞ്ഞ് പരത്തിയത്. ഇങ്ങനെ ഇയാൾ സ്വന്തം ഭാര്യയെയും കബളിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു . ഇടുക്കിക്കാരനായ ഇയാൾ കച്ചവടത്തിനെന്ന വ്യാജേനയായിരുന്നു കുടുംബ സമ്മേതം മക്കൾക്കുമൊപ്പം കലൂർ പൊറ്റക്കുഴിയിൽ വാടക വീടെടുത്ത് താമസിച്ചിരുന്നത്.

ഇവിടെ താമസിച്ചായിരുന്നു തട്ടിപ്പുകളുടെ പദ്ധതി തയാറാക്കിയത്. വാടകക്കെടുക്കുന്ന ആഢംബര വാഹനത്തിൽ സഞ്ചാരം. നക്ഷത്ര ഹോട്ടലുകളിൽ നിന്ന് ആഹാരം കഴിക്കൽ. അങ്ങനെയാണ് ഇയാൾ കഴിഞ്ഞിരുന്നത്. തട്ടിപ്പിലൂടെ സമ്പാദിക്കുന്ന പണം ഇതിനൊക്കെ ഉപയോഗിച്ചു . ട്രാവത്സുകളിൽ ടൂറിസ്റ്റ് കാറുകളുടെ ഡ്രൈവറായും ഇയാൾ ജോലി ചെയ്തിട്ടുണ്ട്. മൂന്ന് പെൺകുട്ടികളുടെ പിതാവായ പ്രതി ഇത് മറച്ചുവച്ച് പറവൂർ സ്വദേശി റോൺ എന്ന കള്ള പേരിൽ ഡിവോഴ്‌സ് മാട്രിമോണിയലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്താണ് യുവതികളെ കബളിപ്പിച്ചത്. വിവാഹ മോചിതനാണെന്ന വ്യാജേന വിവാഹബന്ധം വേർപ്പെടുത്തിയ യുവതികളുമായി ഓൺലൈനിൽ സൗഹൃദം സ്ഥാപിച്ചു. വിദേശത്ത് ജോലിയുള്ള ഇടുക്കിയിലും നിലമ്പൂരിലുമുള്ള രണ്ട് യുവതികളെ ഈ വർഷം തന്നെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചത്. ഇവരെ വിദേശത്തു നിന്നും വിളിച്ചുവരുത്തി നെടുമ്പാശേരിയിലെ ലോഡ്ജിൽ മുറിയെടുത്ത ശേഷം ലൈംഗികമായി പീഡിപ്പിച്ചു. പണത്തിന്റെ അത്യാവശ്യം പറഞ്ഞ് അവരുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള പണവും, സ്വർണാഭരണങ്ങളും തട്ടിയെടുത്തു.

ഇടുക്കി സ്വദേശിനിയെ ഫെബ്രുവരിയിലും നിലമ്പൂർ സ്വദേശിനിയെ ഏപ്രിലിലും നെടുമ്പാശേരിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു . ഇടുക്കി സ്വദേശിനി നൽകിയ കേസിൽ പിടിയിലായതോടെ പ്രതിയുടെ ചിത്രം മാദ്ധ്യമങ്ങളിൽ കണ്ട് നിലമ്പൂർ സ്വദേശിനിയും പരാതിയുമായി എത്തി ത്. പറവൂരിലെ ഒരു വ്യാജ വിലാസമാണ് പ്രതി ഓൺലൈനിൽ നൽകിയിരുന്നത്. വിവാഹം കഴിഞ്ഞ ആറാം മാസം ഭാര്യ രോഗം ബാധിച്ച് മരിച്ചെന്നാണ് പ്രതി യുവതികളെ ധരിപ്പിച്ചിരുന്നത്. ഇയാൾക്കെതിരെ ഞാറയ്ക്കൽ പൊലീസിലും സമാനമായ കേസുണ്ട്.അങ്ങനെ പലരെയും പറ്റിച്ച് നടന്ന വ്യക്തി പോലീസ് പിടിയിലായപ്പോൾ പുറത്ത് വന്നത് വമ്പൻ തട്ടിപ്പ് വിവരങ്ങൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (4 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (4 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (5 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (5 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (6 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (7 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (7 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (7 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (9 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (9 hours ago)

Malayali Vartha Recommends