Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല


രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപക്ഷേയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു; എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി: കേസിൽ വിശദമായ വാദം കേട്ടശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും...


ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്...


ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി..24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമാകും;കനത്തമഴ വരുന്നു..അടുത്ത 48 മണിക്കൂറിനിടെ ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കു സഞ്ചരിക്കാൻ സാധ്യത..


യുകെയിൽ മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാൻ സാധ്യത.. ആയിരത്തിലധികം സ്കൂളുകൾക്ക് അവധി നൽകിയിരുന്നു..അപ്രതീക്ഷിത അതിഥിയായി എത്തുന്ന ഗൊരേട്ടി കൊടുങ്കാറ്റ്..

പലതരം വിവാഹതട്ടിപ്പ് വീരന്‍മാര്‍ പൊലീസിന്റെ വലയിലായിട്ടുണ്ട്, എന്നാലൊരു ന്യൂജെന്‍ ഫ്രോഡ് പിടിയിലാകുന്നത് ആദ്യമാണ്

13 NOVEMBER 2019 01:54 PM IST
മലയാളി വാര്‍ത്ത

പലതരം വിവാഹതട്ടിപ്പ് വീരന്‍മാര്‍ പൊലീസിന്റെ വലയിലായിട്ടുണ്ട്, എന്നാലൊരു ന്യൂജെന്‍ ഫ്രോഡ് പിടിയിലാകുന്നത് ആദ്യമാണ്. ഭാര്യയും മൂന്ന് മക്കളുമുള്ള ഇടുക്കി സ്വദേശി എര്‍വിനാണ് ഡിവോഴ്‌സ് മാട്രിമോണിയലിലൂടെ ഒന്‍പതോളം സ്ത്രീകളെ ചതിക്കുഴിയില്‍ വീഴ്ത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍മാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയും പ്രവാസികളെയും എര്‍വിന്‍ ചതിച്ചിട്ടുണ്ടെങ്കിലും രണ്ട് പേര്‍ മാത്രമാണ് പരാതി നല്‍കിയത്. ബാക്കിയുള്ളവരെ സാക്ഷികളാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പല മാട്രിമോണിയല്‍ സൈറ്റുകളില്‍ പല പേരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്താണ് വിവാഹമോചിതരായ യുവതികളെ വലയിലാക്കിയിരുന്നത്.

കാഴ്ചയില്‍ സുന്ദരനായ എര്‍വിന്‍ ആരോടും അങ്ങോട്ട് വിവാഹ അഭ്യര്‍ത്ഥന നടത്താറില്ല. ഇങ്ങോട്ട് പ്രപ്പോസലുമായിവരുന്ന യുവതികളെ തന്ത്രപൂര്‍വം കെണിയില്‍പ്പെടുത്തുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. യുവതികള്‍ വിളിക്കുമ്പോള്‍ ഫെയിസ്ബുക്കിലോ, വാട്‌സാപ്പിലോ ചാറ്റില്‍ വരാന്‍ ആവശ്യപ്പെടും. സൗഹാര്‍ദ്രപരമായി സംസാരിച്ച് അടുപ്പം സ്ഥാപിച്ച ശേഷം വിവാഹത്തിന് സമ്മതമാണെന്ന് അറിയിക്കും. അടുത്ത ബന്ധിക്കള്‍ വിദേശത്താണെന്നും അവര്‍ നാട്ടിലെത്താനുള്ള സാവകാശം നല്‍കണമെന്നും പറഞ്ഞ് വിശ്വസിപ്പിക്കും. ബന്ധംസുദൃഢമായെന്ന് ഉറപ്പാക്കിയ ശേഷം തട്ടിപ്പിനുള്ള തുടക്കം കുറിക്കും.

പിന്നീട് കുറേ ദിവസം ഫോണില്‍ കിട്ടില്ല. അതിന് ശേഷം വിളിച്ചിട്ട് ചില അത്യാവശ്യ തിരക്കുകളിലായിരുന്നെന്ന് ധരിപ്പിക്കും. എന്താണെന്ന് യുവതികള്‍ ചോദിക്കുമ്പോള്‍ കോടികള്‍ വിലയുള്ള ഭൂമി ഓഹരിയായി ലഭിക്കാനുണ്ടെന്നും വിവാഹത്തിന് മുമ്പ് അത് രജിസ്റ്റര്‍ ചെയ്യണമെന്നും അതിനുള്ള ശ്രമത്തിലായിരുന്നെന്നും പറയും. എന്താ തടസ്സം എന്ന് യുവതികള്‍ ചോദിക്കുമ്പോള്‍ കുറച്ച് സാമ്പത്തികബുദ്ധിമുട്ടുണ്ടെന്ന് പറയും. അതോടെ യുവതികള്‍ പണം നല്‍കിസഹായിക്കാമെന്ന് അങ്ങോട്ട് പറയും. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും എര്‍വിന്‍ തട്ടിയെടുത്തിട്ടുണ്ട്. രണ്ട് യുവതികളുടെ പരാതിയില്‍ അറസ്റ്റിലായ എര്‍വിന്‍ റിമാന്‍ഡിലാണ്. ഇയാള്‍ അറസ്റ്റിലായ വാര്‍ത്ത മാധ്യമങ്ങളിലൂടെ വന്നതിനാല്‍ കൂടുതല്‍ പരാതിക്കാരെത്താന്‍ സാധ്യതയുണ്ടെന്ന് പൊലീസ് കരുതുന്നു. അങ്ങനെയെങ്കില്‍ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.

തട്ടിപ്പിന് ഇരകളായവരില്‍ ഏറെയും ഗള്‍ഫില്‍ ജോലി ചെയ്യുന്ന സ്ത്രീകളാണ്. ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് നാല് സ്ത്രീകള്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നെടുമമ്പാശ്ശേരിയിലെ ഹോട്ടലില്‍ എര്‍വിനെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. ഡിജിറ്റര്‍ രേഖകളടക്കം ശേഖരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ കേസും ചുമത്താന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ബാങ്കിംഗിലൂടെ പണം കൈമാറിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ യുവതികളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതെല്ലാം ശേഖരിച്ച ശേഷമായിരിക്കും കുറ്റപത്രം തയ്യാറാക്കുക. പഴുതടച്ച അന്വേഷണത്തിലൂടെ എര്‍വിനെ അഴിക്കുള്ളിലാക്കുകയാണ് പൊലീസ് നീക്കം.

വിവാഹ വാഗ്ദാനം നല്‍കി സ്വര്‍ണം തട്ടിയെടുത്ത മലപ്പുറം കുറ്റിപ്പുറം പകരനെല്ലൂര്‍ പാപ്പിനിശേരി അബ്ദുള്‍നാസറിനെ (40) അടുത്തിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരുളായി സ്വദേശിനിയായ യുവതിയെ വിവാഹമാലോചിച്ച പ്രതി അവരുടെ വിശ്വാസം നേടിയെടുത്ത ശേഷമാണ് തട്ടിപ്പ് നടത്തിയത്. കുടുംബ കോടതിയില്‍ വിചാരണയിലിരിക്കുന്ന വിവാഹമോചന കേസിന്റെ വിധി അനുകൂലമാക്കിയെടുക്കാന്‍ ചില മന്ത്രവാദക്രിയകള്‍ നടത്തണമെന്നും അതിനു സ്വര്‍ണം ആവശ്യമാണെന്നും പറഞ്ഞ് ഏഴര പവന്‍ തട്ടിയെടുത്ത് അബ്ദുള്‍ നാസര്‍ മുങ്ങുകയായിരുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമാഅത്തെ ഇസ്‌ലാമിക്കെതിരായ പരാമർശം; എ.കെ.ബാലനെ തള്ളി എൽഡിഎഫ് കൺവീനർ  (3 minutes ago)

ബിജെപി കൗൺസിലർ ആർ.ശ്രീലേഖയുടെ വോട്ട് അസാധുവായി...ബാലറ്റ് പേപ്പറിൽ ഒപ്പിടാത്തതിനെ തുടർന്നാണ് ശ്രീലേഖയുടെ വോട്ട് അസാധുവായത്  (13 minutes ago)

പാസ്‌പോര്‍ട്ട് വെരിഫിക്കേഷനെത്തിയ യുവതിയോട് അതിക്രമം കാണിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍  (46 minutes ago)

പ്‌ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും കിട്ടിയ സ്വര്‍ണാഭരണം ഉടമയെ തേടിപ്പിടിച്ച് ഏല്‍പ്പിച്ച് ഹരിതകര്‍മ സേനാംഗം ബിന്ദു  (1 hour ago)

കമിതാക്കളെ ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (1 hour ago)

കുഞ്ഞുങ്ങളുടെ പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ച് നെസ്‌ലെ  (2 hours ago)

ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല  (2 hours ago)

വെനസ്വേലയിലെ ഇടക്കാല ഭരണകൂടത്തിന് അന്ത്യശാസനവുമായി ട്രംപ്  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപക്ഷേയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു; എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി: കേസിൽ വിശദമായ വാദം കേട്ടശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെ  (2 hours ago)

വര്‍ഗീയ പരാമര്‍ശം എ.കെ. ബാലനെ കൊണ്ട് പറയിച്ചതെന്ന് കെ.സി.വേണുഗോപാല്‍  (3 hours ago)

സംഭവം അദ്ധ്യായം ഒന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു!!  (3 hours ago)

ആറുമാസം മാത്രം പ്രായമായ കുട്ടിയുമായി ആനയുടെ സമീപം പാപ്പാന്‍മാരുടെ സാഹസം; ദേവസ്വം പാപ്പാന്‍ പൊലീസ് കസ്റ്റഡിയില്‍  (3 hours ago)

ട്രംപ് വീണ്ടും രംഗത്ത്  (3 hours ago)

പോറ്റിയേ കേറ്റിയേ ഗാനം വെച്ചത് ചോദ്യം ചെയ്ത സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് മര്‍ദനം  (3 hours ago)

കനത്തമഴ വരുന്നു  (3 hours ago)

Malayali Vartha Recommends