Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘട്ടനം, ധര്‍മടത്ത് ഇന്നലെ സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷം നടന്നു

16 NOVEMBER 2019 04:49 PM IST
മലയാളി വാര്‍ത്ത

More Stories...

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘട്ടനം. ധര്‍മടത്ത് ഇന്നലെ സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷം നടന്നു. സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു. സംഘട്ടനത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പിറകെ സി.പി.എം പ്രവര്‍ത്തകര്‍ വാളുമായി ഓടിയത് ഏറെ നേരെ നാട്ടുകാരെ ആശങ്കയിലാഴ്ത്തി. മേലൂരിലായിരുന്നു സംഭവം നടന്നത്. സിപിഎം പ്രവര്‍ത്തകരായ മനീഷ്, മഹേഷ്, അഭിജിത്ത്, സൗരവ് എന്നിവര്‍ക്കെതിരെയാണു കേസ്. സംഘര്‍ഷത്തിനിടെ വടക്ക് ബസ് സ്‌റ്റോപ്പിലെ ആര്‍എസ്എസ് സ്തൂപവും ബിജെപി കൊടിമരവും ആല്‍മരവും നശിപ്പിച്ചു. മേലൂര്‍ ചെഗുവേര ക്ലബ്ബിനു മുന്‍പില്‍ റോഡരികിലായി സ്ഥാപിച്ച സിപിഎം, ഡിവൈഎഫ്‌ഐ കൊടിമരങ്ങള്‍ ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു.

ചെഗുവേര ക്ലബ്ബിനു മുന്‍പിലെ സിപിഎം കൊടിമരം നശിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സംഭവത്തില്‍ പ്രകോപിതരായ സി.പി.എം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രണ്ട് ദിവസം തിരിച്ച് പ്രകോപനം സൃഷ്ടിച്ചില്ല. തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നിട്ടും പൊലീസ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് ബൈക്കുകളിലായി എത്തിയ നാല് പേര്‍ ആര്‍എസ്എസ് - ബിജെപി സ്തൂപവും ആല്‍മരവും നശിപ്പിച്ചെന്നാണ് പരാതി. സംഭവം നടക്കുമ്പോള്‍ ബസ് സ്‌റ്റോപ്പിലുണ്ടായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രവീഷിന്റെ പിറകെ അക്രമികള്‍ വാളുമായി ഓടിയെങ്കിലും പ്രവീഷ് ഓടി രക്ഷപെട്ടു. അപ്പോഴേക്കും നാട്ടുകാരും ഓടിക്കൂടിയിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപെട്ടിരുന്നു.

മേലൂരിലും പരിസരപ്രദേശങ്ങളിലും പൊലീസ് സുരക്ഷ കര്‍ശനമാക്കി. എസ്‌ഐമാരായ മഹേഷ് കണ്ടമ്പേത്ത്, വി.കെ. പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തു. സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്നും ഇരുകൂട്ടരും സഹകരിക്കണമെന്നും പൊലീസ് ആഹ്വാനം ചെയ്തു. ഇരുപാര്‍ട്ടികളിലെയും ചെറുപ്പക്കാരെ ഉള്‍പ്പെടുത്തി താമസിക്കാതെ മേലൂരില്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ യോഗം ചേരുമെന്ന് ഇരുകൂട്ടരോടും പറഞ്ഞിട്ടുണ്ട്. പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് രണ്ട് പാര്‍ട്ടികളിലെയും നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇടയ്ക്കിടെ നടക്കാറുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സി.പി.എം- ആര്‍.എസ്.എസ് അക്രമങ്ങള്‍ നടക്കുന്ന സ്ഥലമാണ് കണ്ണൂര്‍.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ രാഷ്ട്രീയ സംഘട്ടനങ്ങള്‍ കൂടിയിരുന്നു. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാര്‍ട്ടി വിട്ട് ബദലായി മത്സരിച്ച വിമതന്‍ സി.ഒ.ടി നസീറിനെ സി.പി.എമ്മുകാര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചിരുന്നു. അതിന് ശേഷം കണ്ണൂര്‍ രാഷ്ട്രീയം പൊതുവേ സമാധാനപരമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ധര്‍മടത്തുണ്ടായ സംഭവം നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നുണ്ട്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (9 minutes ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (44 minutes ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (46 minutes ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (56 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (1 hour ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (1 hour ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (1 hour ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (1 hour ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (1 hour ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (2 hours ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (2 hours ago)

Malayali Vartha Recommends