Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് നിലമ്പൂര്‍ പോത്തുകല്ല് ചളിക്കല്‍ കണ്ടമംഗലത്ത് ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

16 NOVEMBER 2019 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനെ കയറൂരി വിടുകയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയാകുന്നെന്നുമുള്ള ആരോപണം ശക്തമാകുന്നതിനിടെ മലപ്പുറത്ത്  സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് നിലമ്പൂര്‍ പോത്തുകല്ല് ചളിക്കല്‍ കണ്ടമംഗലത്ത് വീട്ടില്‍ കൃഷ്ണന്‍കുട്ടിയെയാണ് (42) മര്‍ദ്ദിച്ചത്. ഇയാള്‍ ചികിത്സയിലാണ്. ക്ഷീരകര്‍ഷകനായ കൃഷ്ണന്‍കുട്ടിയുടെ ശരീരത്തിലും മുഖത്തും മര്‍ദ്ദനത്തിന്റെ പാടുകള്‍ കാണാം. മുണ്ടേരി ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. പൊലീസ് നടപടിക്കെതിരെ പ്രദേശത്തെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കടുത്ത അമര്‍ഷത്തിലാണ്.

അമ്മ ലീലയ്ക്കും സഹോദരി വിജിയ്ക്കുമൊപ്പമാണ് കൃഷ്ണന്‍കുട്ടിയും താമസിക്കുന്നത്. കഴിഞ്ഞ ദിവസം വിജി അലമാരയില്‍ സൂക്ഷിച്ച മൂന്ന് പവന്റെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി. തുടര്‍ന്ന് പോത്തുകല്ല് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രണ്ട് ദിവസം ഉച്ചയ്ക്ക് എസ്.ഐയും മറ്റ് പൊലീസുകാരും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും വിജിയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് സംശയത്തിന്റെ പേരില്‍ കൃഷ്ണന്‍കുട്ടിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയായിരുന്നു. ജീപ്പില്‍ വെച്ച് തന്നെ പൊലീസ് മര്‍ദ്ദനം തുടങ്ങിയെന്ന് കൃഷ്ണന്‍കുട്ടി പറയുന്നു. പരാതിയില്‍ ഒപ്പിടാനുണ്ടെന്ന് പറഞ്ഞാണ് തന്നെ കൂട്ടിക്കൊണ്ട് പോയതെന്നും ഇയാള്‍ പറയുന്നു.

സ്റ്റേഷനിലെത്തിയ ശേഷം ഒന്നാം നിലയിലുള്ള പൊലീസുകാരുടെ വിശ്രമ മുറിയിലിട്ട് എസ്‌ഐയും മറ്റ് രണ്ട് സിവില്‍ പൊലീസുകാരും മര്‍ദിച്ചെന്നും സ്വര്‍ണം മോഷ്ടിച്ചത് താനാണെന്ന് സമ്മതിക്കണമെന്നും സമ്മതിച്ചാല്‍ വെറുതേ വിടാമെന്നും വാഗ്ദാനം നല്‍കി. കൃഷ്ണന്‍കുട്ടി വഴങ്ങാതിരുന്നപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചതായും കൃഷ്ണന്‍കുട്ടി പറഞ്ഞു. സംഭവമറിഞ്ഞ് അമ്മ ലീലയും സഹോദരിമാരും പൊലീസ് സ്റ്റേഷനിലെത്തി. അവരുടെ മുന്നിലിട്ടും ക്രൂരമായി മര്‍ദ്ദിച്ചെന്നും ബ്രാഞ്ച് സെക്രട്ടറി കബീര്‍ പറഞ്ഞു. സ്റ്റേഷനിലെ ചില പൊലീസുകാര്‍ പരാതി പറയാന്‍ എത്തുന്നവരോട് മോശമായാണ് പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്.

പൊലീസിന്റെ കിരാത നടപടിക്കെതിരെ മുഖ്യമന്ത്രി, ഡിജിപി, കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കു പരാതി നല്‍കുമെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു. കൃഷ്ണന്‍കുട്ടി മൊഴി മാറ്റിപ്പറഞ്ഞതാണ് സംശയത്തിനിടയാക്കിയതെന്ന് പൊലീസ് പറയുന്നു. മര്‍ദ്ദിച്ചിട്ടില്ലെന്ന് എസ്.ഐയും വ്യക്തമാക്കി. പാര്‍ട്ടി ഭരിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പോലും പൊലീസ് സ്റ്റേഷനില്‍ നിര്‍ഭയമായി പോകാനും പരാതി പറയാനും പറ്റാത്ത സാഹചര്യം അംഗീകരിക്കാനാവില്ലെന്നും നിരുത്തരവാദപരമായി പെരുമാറുന്ന പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രദേശത്തെ സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (11 minutes ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (46 minutes ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (48 minutes ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (58 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (1 hour ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (1 hour ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (1 hour ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (1 hour ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (1 hour ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (2 hours ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (2 hours ago)

Malayali Vartha Recommends