Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

ഇനി ശരണം വിളിയുടെ നാളുകള്‍... മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു, മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്നത്, വിവിധ സ്ഥലങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സ് സര്‍വ്വീസുകള്‍ തുടങ്ങി, പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ ആശുപത്രികളുടെ പ്രവര്‍ത്തനവും ആരംഭിച്ചു

17 NOVEMBER 2019 08:05 AM IST
മലയാളി വാര്‍ത്ത

ഇനി ശരണം വിളിയുടെ നാളുകള്‍. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. മണ്ഡല മകരവിളക്ക് ഉത്സവത്തിനായിട്ടാണ് ശബരിമല നട തുറന്നത്. പതിനെട്ട് മലകളും മുഴങ്ങിയ ശരണമന്ത്രങ്ങള്‍ക്കിടയില്‍ ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനടയിലേക്ക് ദേശങ്ങള്‍ താണ്ടിയെത്തിയ ഭക്തര്‍ ഭഗവാന്റെ ചിന്മുദ്രാങ്കിത യോഗസമാധി രൂപം കണ്ടുതൊഴുതു. ഇന്നലെ വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയും ശ്രീകോവില്‍ വലംവെച്ചെത്തി തിരുനടയിലെ പടികളില്‍ തീര്‍ഥംതളിച്ച് മണിയടിച്ച് നടതുറന്നു. നെയ്വിളക്ക് തെളിച്ച്, യോഗനിദ്രയിലുള്ള ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിച്ചു. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിതെളിച്ചു. അതിനുശേഷം ഭക്തരെ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിച്ചു. ശബരിമല മേല്‍ശാന്തിയുടെ സ്ഥാനാരോഹണ ചടങ്ങ് വൈകീട്ട് നടന്നു. ആശൂലം കാരണം മാളികപ്പുറം മേല്‍ശാന്തിയുടെ അവരോധം നടന്നില്ല.

ശബരിമലയിലെ പുതിയ മേല്‍ശാന്തി മലപ്പുറം തിരുനാവായ മണിയങ്കാട് അരീക്കര ഇല്ലത്ത് എ.കെ.സുധീര്‍ നമ്പൂതിരിയെ തന്ത്രിയുടെ കാര്‍മികത്വത്തില്‍ കലശം പൂജിച്ച് അഭിഷേകം ചെയ്തു. തുടര്‍ന്ന് ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി അയ്യപ്പന്റെ മൂലമന്ത്രം ചൊല്ലിക്കൊടുത്തു. രാത്രിയില്‍ ഹരിവരാസനംപാടി നട അടച്ചശേഷം മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശ്രീകോവിലിന്റെ താക്കോല്‍ പുതിയ മേല്‍ശാന്തിക്ക് കൈമാറി. വൃശ്ചികപ്പുലരിയായ ഇന്ന് ശാസ്താവിന്റെ നട തുറന്നത് പുതിയ മേല്‍ശാന്തിയാണ്.

നിലവിലുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ ഇന്നലെ രാത്രി പടിയിറങ്ങി.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു, ബോര്‍ഡ് അംഗങ്ങളായ കെ.എസ്.രവി, എന്‍.വിജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ എം.ഹര്‍ഷന്‍, സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നിയുക്ത മാളികപ്പുറം മേല്‍ശാന്തി ആലുവ പുളിയനം പാറക്കടവ് മാടവന ഇല്ലത്ത് എം.എസ്.പരമേശ്വരന്‍ നമ്പൂതിരിയുടെ അടുത്ത ബന്ധുവിന്റെ മരണത്തെതുടര്‍ന്നാണ് അദ്ദേഹത്തിന് ചുമതലയേല്‍ക്കാന്‍ കഴിയാഞ്ഞത്. വ്യാഴാഴ്ച ആശൂലം തീരും. ഒരുദിവസംകൂടി കഴിഞ്ഞ് ശനിയാഴ്ച രാവിലെ അദ്ദേഹത്തെ മേല്‍ശാന്തിയായി അവരോധിക്കും. അദ്ദേഹത്തിന്റെ അടുത്ത ബന്ധു പാലക്കാട് സ്വദേശി ദാമോദരന്‍ നമ്പൂതിരിയാണ് മരിച്ചത്.

പരമ്പരാഗത കാനനപാതകള്‍ വഴി തീര്‍ത്ഥാടകരെ കയറ്റിവിടുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സ് സര്‍വ്വീസുകള്‍ തുടങ്ങി. പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ ആശുപത്രികളുടെ പ്രവര്‍ത്തനവും ആരംഭിച്ചു.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (1 hour ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (1 hour ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (1 hour ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (1 hour ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (1 hour ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (2 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (2 hours ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (3 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (3 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (3 hours ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (4 hours ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (4 hours ago)

Malayali Vartha Recommends