കണ്ണൂര്‍ ഡിസിസി യോഗത്തില്‍ ഗ്രൂപ്പുതിരിഞ്ഞ് വാക്കേറ്റം
എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് കണ്ണൂര്‍ ഡിസിസി യോഗത്തില്‍ ബഹളം. പള്ളിക്കുന്ന് സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടതുമായി നിലനില്‍ക്കുന്ന തര്‍ക്കമാണ് വാക്കേറ്റത്തില്‍ കലാശിച്ചത്.
ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് പത്രസമ്മേളനം നടത്തിയ എ ഗ്രൂപ്പ് നേതാവ് ഷാഹുല്‍ ഹമീദ് യോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ഡിസിസി അധ്യക്ഷന്‍ നിലപാട് എടുത്തതോടെയാണ് ബഹളം ഉണ്ടായത്. വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ എ ഗ്രൂപ്പ് യോഗം ബഹിഷ്കരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha