പ്ലാസ്റ്റിക്കിന് നിരോധനമുണ്ടെങ്കിലും ശബരിമലയിൽ സന്നിധാനത്തും പരിസരങ്ങളിലും പ്രതി-ദിനം നീക്കം ചെയ്യുന്നത് 60 ലോഡ് മാലിന്യം....

നിരോധനമുണ്ടെങ്കിലും ശബരിമലയിലെത്തുന്ന പ്ലാസ്റ്റിക്കിന് കൈയും കണക്കുമില്ല. സന്നിധാനത്തും പരിസരങ്ങളിൽനിന്നും പ്രതിദിനം 60 ലോഡ് മാലിന്യമാണ് നീക്കുന്നത്. ഇതിൽ ഏഴ് മുതൽ എട്ട് വരെ ടൺ പ്ലാസ്റ്റിക്ക് മാലിന്യമാണ്. പൂജയ്ക്കായി ഭക്തർ കൊണ്ടുവരുന്ന അവൽ, മലർ, ഭസ്മം, കളഭം, കർപ്പൂരം, ചന്ദനത്തിരി, കുങ്കുമം എന്നിവയെല്ലാം പ്ലാസ്റ്റിക് കവറിലാണ് എത്തുന്നത്കൂ
ടാതെ പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളവും കൊണ്ടുവരുന്നുണ്ട്. മാളികപ്പുറത്താണ് കൂടുതൽ പ്ലാസ്റ്റിക് കവറുകൾ കൂട്ടിയിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി സാനിറ്റേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആയിരം പേരടങ്ങുന്ന വിശുദ്ധിസേനയാണ് 24 മണിക്കൂറും പ്രവർത്തിക്കുന്നത്. ഇതിൽ 300 പേരെ സന്നിധാനത്തുമാത്രം വിന്ന്യസിച്ചിട്ടുണ്ട്. 15 വിഭാഗങ്ങളായി തിരിച്ചാണ് പ്രവർത്തനം. അഞ്ച് ട്രാക്ടറുകളിലായിട്ടാണ് മാലിന്യംനീക്കുന്നത്. ഡ്യൂട്ടി മജിസ്ട്രേറ്റ് എം.ബിപിൻകുമാറിന്റെ നേതൃത്വത്തിലാണ് ഏകോപനമുള്ളത്.
. മറ്റ് മാലിന്യത്തിൽനിന്നു പ്ലാസ്റ്റിക് വേർതിരിച്ചെടുത്താണ് സംസ്കരണം. പ്ലാസ്റ്റിക് കുപ്പിയും ചില്ലുകുപ്പിയും കാർഡ് ബോർഡും വേർതിരിച്ചുവെക്കും. ഭക്ഷ്യാവശിഷ്ടങ്ങളും ഭക്തർ ഉപേക്ഷിച്ചുപോകുന്ന പൂമാല അടക്കമുള്ള ജൈവ പാഴ്വസ്തുക്കളും കുഴിച്ചിടും. ഭക്തർക്കു സൗജന്യ ഔഷധ കുടിവെള്ളം ശബരിമലയിലുടനീളം വിതരണം ചെയ്യന്നുണ്ടെങ്കിലും പ്ലാസ്റ്റിക് കുപ്പിയിൽ കുടിവെള്ളം കൊണ്ടുവരുന്നുണ്ട്. പലരും വെള്ളം കുടിച്ചശേഷം കുപ്പി ഉപേക്ഷിച്ചാണ് മടങ്ങുന്നത്.
"
https://www.facebook.com/Malayalivartha
























