ഹെല്‍മെറ്റ് ഇളവ് നല്‍കാനാവില്ല ;പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം

ഇരുചക്ര വാഹനം ഓടിക്കുന്നവരും പിന്നിലിരിക്കുന്നവരും നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്ന നിയമത്തില്‍ ഇളവ് വരുത്താന്‍ സര്‍ക്കാരിന് ആകില്ലെന്ന് ഹൈക്കോടതി. മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതി ആഗസ്ത് ഒമ്പതുമുതല്‍ പ്രാബല്യത്തിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
നാല് വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്നാണ് പറയുന്നത്.ഭേദഗതിക്ക് മുന്‍പുള്ള നിയമത്തിലെ എല്ലാവര്ക്കും ഹെല്‍മെറ്റ് നിര്ബന്ധമാണെന്നാണ് ഭേദഗതി പറയുന്നത്.ഭേദഗതിക്ക് മുന്‍പുള്ള നിയമത്തിലെ 129 ആം വകുപ്പ് ഹെല്‍മീറ്റില്‍ ഇളവ് നല്കാന്‍ സംസഥാനങ്ങള്‍ക്കു അധികാരം നല്‍കിയിരുന്നു. 2019 ല്‍ കേന്ദ്രം നിയമം മാറ്റിയതോടെ ഇത് നഷ്ടപെട്ടു .ഹെല്‍മെറ്റ് ധരിക്കുന്നതിനു ഇളവ് അനുവദിച്ച് 2003 ല്‍ കേരള മോട്ടോര്‍ വാഹന നിയമത്തില്‍ ഉള്‍പ്പെടുത്തിയ 347 എ വകുപ്പ് ,2015 ഒക്ടോബര് 16 ന് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.
347 എ വകുപ്പിനെതിരെ ജോര്‍ജ് ജോണ്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയും ഇത് സ്റ്റേ ചെയ്തതിനെതിരെ 2015 ല്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലും കോടതി 19 ന് വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha
























