വെണ്മണി ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ ലബ്ലു ഹുസൈനെയും ജുവല്‍ ഹസനെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു

വെണ്മണി ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ ലബ്ലു ഹുസൈനെയും ജുവല്‍ ഹസനെയും 25 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് പ്രതികളെ ഹാജരാക്കിയത്. എന്നാല്‍ കൊല നടന്ന ആഞ്ഞിലിമ്മൂട്ടില്‍ വീട്ടില്‍നിന്ന് മോഷണം പോയ സ്വര്‍ണത്തില്‍ കുറച്ചുകൂടി കണ്ടെത്താനുണ്ടെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു.പ്രതികളില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണം വീട്ടുകാരെ കാണിച്ച് ഉറപ്പുവരുത്തി.
ഇനിയും കുറച്ച് ആഭരണങ്ങള്‍ കൂടി ഉണ്ടായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞെന്നാണ് പോലീസ് കോടതിയില്‍ വ്യക്തമാക്കിയത്. സ്വര്‍ണം കണ്ടെടുക്കാന്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന പോലീസിന്റെ ആവശ്യപ്രകാരമാണ് കസ്റ്റഡി അനുവദിച്ചത്.
https://www.facebook.com/Malayalivartha
























