ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട 2018 വിധി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ട പുതിയ വിധിയില്‍ പ്രായോഗികമായി സ്റ്റേ ഉണ്ടെന്ന് മന്ത്രി എ.കെ.ബാലന്‍

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട 2018 വിധി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ട പുതിയ വിധിയില്‍ പ്രായോഗികമായി സ്റ്റേ ഉണ്ടെന്ന് മന്ത്രി എ.കെ.ബാലന്‍. വിധിയില്‍ നിയമപരമായി സ്റ്റേ ഇല്ലെന്നു മാത്രമേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. കേസ് ഏഴംഗ വിശാല ബെഞ്ചിനു വിട്ടതോടെ അത് റീ ഓപ്പണ്‍ ചെയ്ത നിലയിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, കേസ് വിശാല ബെഞ്ചിനു വിട്ടതിനു പിന്നാലെ ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കില്ലെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha
























