ആലപ്പുഴയില്‍ ആശുപത്രി ജീവനക്കാരിയായ യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
ആലപ്പുഴയില്‍ ആശുപത്രി ജീവനക്കാരിയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കാര്‍ത്തിക പള്ളി ആയുര്‍വേദ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി അരുണയാണ് മരിച്ചത് .മരുന്ന് കടത്തിയെന്ന പരാതിയെ തുടര്‍ന്ന് ആശുപത്രിയില്‍ ഇന്നലെ പരിശോധന നടന്നിരുന്നു. ഡോക്ടറെ കൂടാതെ ആശുപത്രിയില്‍ അരുണ മാത്രമാണ് ജോലി ചെയ്തിരുന്നത് .
മരുന്ന് കടത്തിയതില്‍ യുവതിക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതാവാം ആത്മഹത്യക്ക് പിന്നിലുള്ള കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ തൃക്കുന്നുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha