പിൻസീറ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഹെൽമറ്റ് നിര്‍ബന്ധമാക്കാൻ ഹൈക്കോടതി; ഇല്ലെങ്കിൽ കോടതി ഇടപ്പെടുമെന്ന് താക്കീത്
ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഹെൽമറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. ഈ കാര്യം സർക്കാരിന് ഒരു അന്ത്യശാസനം എന്ന നിലയിലാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. മാത്രമല്ല പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കി ചൊവ്വാഴ്ചക്കകം സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്കി. ഇല്ലാത്ത പക്ഷം കോടതിയിടപെടുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
കേന്ദ്ര നിയമം പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കിയിരുന്നു. എന്നാൽ ഈ നിയമത്തിൽ സംസ്ഥാന സർക്കാർ ഭേദഗതി കൊണ്ടുവന്നിരുന്നു. ഇത്തിൽ ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. പിൻസീറ്റ് ഹെൽമറ്റ് വേണ്ടെന്ന സംസ്ഥാന സർക്കാർ നിയമഭേദഗതി നിയമപരമല്ല. കേന്ദ്ര നിയമം നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര നിയമത്തിനെതിരെ ഭേദഗതി കൊണ്ടുവരുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്നും ഇത് തിരുത്തണമെന്നും കോടതി നിർദേശികുകയുണ്ടായി. സർക്കാർ നയം കേന്ദ്രമോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് കോടതിയുടെ നിർദേശം.
https://www.facebook.com/Malayalivartha