നരഭോജി കടുവയെ വെടിവച്ചു കൊന്നു
കേരളംതമിഴ്നാട് അതിര്‍ത്തിയില്‍ രണ്ടു പേരെ കടിച്ചു കൊന്ന് ഭീതി പടര്‍ത്തിയ കടുവയെ തമിഴ്നാട് വനംവകുപ്പ് വെടിവച്ചു കൊന്നു. തമിഴ്നാട്ടിലെ സൂസംപാടി വനമേഖലയില്‍ വച്ച് ഉച്ചയോടെയാണ് കടുവയെ വെടിവച്ചു വീഴ്ത്തിയത്. നാലു റൗണ്ട് വെടിവച്ച ശേഷമാണ് കടുവയെ കൊല്ലാനായത്.
കേരള കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ പാട്ടവയലിലെ ഓടവയല്‍ കൈവട്ടം മഹാലക്ഷ്മി(45), മുത്തങ്ങക്കടുത്ത നൂല്‍പ്പുഴ മുക്കുത്തിക്കുന്ന് സുന്ദരത്ത് ഭാസ്കരന് എന്നിവരാണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha