മാര്‍ക്ക് ദാന വിവാദത്തിലുടെ സര്‍വകലാശാലകള്‍ സ്വയം അപഹാസ്യരായി, പരീക്ഷകളുടെ രഹസ്യസ്വഭാവം സര്‍വകലാശാലകള്‍ നഷ്ടപ്പെടുത്തി... സര്‍വകലാശാലകളിലെ മാര്‍ക്ക് ദാന വിഷയത്തില്‍ അതൃപ്തിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
മാര്‍ക്ക് ദാന വിവാദത്തിലുടെ സര്‍വകലാശാലകള്‍ സ്വയം അപഹാസ്യരായി, പരീക്ഷകളുടെ രഹസ്യസ്വഭാവം സര്‍വകലാശാലകള്‍ നഷ്ടപ്പെടുത്തി... സര്‍വകലാശാലകളിലെ മാര്‍ക്ക് ദാന വിഷയത്തില്‍ അതൃപ്തിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തൈക്കാട് ഗസ്റ്റ് ഹൗസില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസ്വേര്ഡുകള്ക്ക് പകരം ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായങ്ങള്‍ക്ക് അനുയോജ്യമായവിധത്തില് വിദ്യാര്‍ഥികളെ രൂപപ്പെടുത്തുന്ന കോഴ്സുകള്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു സര്‍വകലാശാലയില്‍ പഠിക്കുന്ന കുട്ടിക്ക് അവരുടെ സൗകര്യാര്‍ഥം മറ്റൊരു സര്‍വകലാശാലയില്‍ സെമസ്റ്റര്‍ തുടരാനാവുന്ന സ്ഥിതി പരിശോധിക്കണം. കേരളത്തില്‍നിന്നുള്ള നഴ്സുമാര്‍ക്കായി നിരവധി വിദേശ രാജ്യങ്ങളില്‍നിന്ന് ബന്ധപ്പെടുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ നഴ്സിങ് കോളജുകളില്‍ ഇംഗ്ലീഷിന് പുറമെ മറ്റ് വിദേശഭാഷകള്‍ പഠിപ്പിക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha