പി.എസ്.സി സെക്രട്ടറി നിയമനം: സര്‍ക്കാര്‍ വിശദീകരണത്തില്‍ ഗവര്‍ണര്‍ക്ക് അതൃപ്തി

പി.എസ്.സി സെക്രട്ടറി നിയമനത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഗവര്‍ണര്‍ പി.സദാശിവം. സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ അംഗീകരിച്ചില്ല. സാജു ജോര്‍ജിനെ സെക്രട്ടറിയായി നിയമിച്ചു കൊണ്ടുള്ള തീരുമാനത്തിന്റെ വിശദീകരണമാണ് അദ്ദേഹം തള്ളിയത്.
സര്‍ക്കാരിന്റെ നിലപാടില്‍ ഗവര്‍ണര്‍ അതൃപ്തി പ്രകടിപ്പിച്ചു. സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ മതിയായ രേഖകളില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയുടെ ആദ്യ നിയമനം, സംവരണം എന്നിവയിലെ മാനദണ്ഡങ്ങള്‍ ഉള്‍പ്പടെയുള്ള കൂടുതല്‍ രേഖകളും വിശദീകരണവും നല്‍കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. സാജു ജോര്‍ജിനെ സെക്രട്ടറി ആക്കിയതിനെതിരെ ഗവര്‍ണറിന് മുന്നില്‍ പരാതികള്‍ എത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























